HOME » NEWS » India » NEW ORDERS ISSUED IN LAKSHADWEEP NJ TV

മത്സ്യബന്ധന ബോട്ടുകളിൽ നിരീക്ഷണത്തിന് സർക്കാർ ഉദ്യോഗസ്ഥൻ; ലക്ഷദ്വീപിൽ പുതിയ ഉത്തരവുമായി ഭരണകൂടം

സുരക്ഷയുടെ പേരിൽ നിരീക്ഷണങ്ങൾ ശക്തമാക്കുകയാണ്.

News18 Malayalam | news18-malayalam
Updated: June 5, 2021, 2:41 PM IST
മത്സ്യബന്ധന ബോട്ടുകളിൽ നിരീക്ഷണത്തിന് സർക്കാർ ഉദ്യോഗസ്ഥൻ; ലക്ഷദ്വീപിൽ പുതിയ ഉത്തരവുമായി ഭരണകൂടം
lakshadweep
  • Share this:
കൊച്ചി: ലക്ഷദ്വീപിലെ പ്രതിഷേധങ്ങൾക്ക് സുരക്ഷയുടെ പേരിൽ മൂക്ക് കയറിടാൻ ഒരുങ്ങി ദ്വീപ് ഭരണകൂടം. ദ്വീപിലെ പ്രാദേശിക മത്സ്യ ബന്ധനബോട്ടുകളെ നിരീക്ഷിക്കാനാണ് പുതിയ ഉത്തരവ്. ഇതനുസരിച്ച് മത്സ്യബന്ധന ബോട്ടുകളിൽ രഹസ്യ വിവരങ്ങൾ ശേഖരിക്കാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനെ നിയമിക്കണം.

സുരക്ഷയുടെ പേരിൽ നിരീക്ഷണങ്ങൾ ശക്തമാക്കുകയാണ്. ദ്വീപുകളിലേക്ക് എത്തുന്ന ഉരു, മറ്റ് പാസഞ്ചർ വെസലുകൾ എന്നിവയിലും കർശന പരിശോധന നടത്തണം. കൊച്ചിക്കു പുറമെ ബേപ്പൂർ, മംഗലാപുരം എന്നിവടങ്ങളിലും യാത്രക്കാരെ കർശന പരിശോധനയ്ക്ക് വിധേയമാക്കണം. ലഗേജുകൾ അടക്കം പരിശോധിക്കാൻ പ്രത്യേക സംവിധാനം വേണമെന്നും ഉത്തരവിലുണ്ട്.

വാർഫുകൾ, ഹെലിബെയ്സ് എന്നിവിടങ്ങളിൽ കൂടുതൽ സിസിടിവി ക്യാമറകൾ ഒരുക്കാനും ഭരണകൂടം നിർദ്ദശം നല്കിയിട്ടുണ്ട്. അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനങ്ങൾ. കോവിഡ് വ്യാപനം നിയന്ത്രിക്കാൻ എന്നപേരിൽ ഇറങ്ങിയിട്ടുള്ള മറ്റൊരു ഉത്തരവിലും വിവാദം ആകുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

പൊതു ഇടങ്ങളോട് ചേർന്നുള്ള സ്ഥലങ്ങളിൽ ഓല , തേങ്ങയുടെ തൊണ്ട്, ചകിരി എന്നിവ ഉപേക്ഷിക്കരുതെന്നും തേങ്ങ റോഡിൽ കൂട്ടിയിടാൻ പാടില്ലെന്നുമാണ് നിർദേശം. ഇതുവരെ തുടർന്ന് വന്ന രീതികൾ ഇനി അനുവദിക്കില്ല എന്ന് തന്നെയാണ് പുതിയ ഉത്തരവ് വ്യക്തമാക്കുന്നത്. ഇതിനെതിരെയും പ്രതിഷേധം ശക്തമായിട്ടുണ്ട്.

അതിനിടെ തിങ്കളാഴ്ച നടക്കുന്ന നിരാഹാരത്തിന് എല്ലാ വിഭാഗം ആളുകളുടെയും പിന്തുണയും ലഭിച്ചതായി സേവ് ലക്ഷദ്വീപ് ഫോറം വ്യക്തമാക്കി. അഡ്മിനിസ്ട്രേറ്റർക്കെതിരെയുള്ള പ്രക്ഷോഭം സംബന്ധിച്ച് സേവ് ലക്ഷദീപ് കൈക്കൊണ്ട തീരുമാനങ്ങൾ ദ്വീപ് നിവാസികൾക്ക് കൈമാറി. എല്ലാ ദ്വീപുകളിലും രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി പഞ്ചായത്ത് സാമൂഹിക സംസ്കാരിക വിദഗ്ധരെ ഉൾപ്പെടുത്തി ഉപദേശകസമിതി എന്നിവ രൂപീകരിച്ചിട്ടുണ്ട്.

You may also like:കൊടകര കുഴല്‍പ്പണക്കേസിൽ സുരേഷ് ഗോപിയുടെ പങ്ക് അന്വേഷിക്കണം: പദ്മജ വേണുഗോപാല്‍​

ഉപദേശകസമിതിയുടെ നിയന്ത്രണത്തിന് ദ്വീപിന് ഉള്ളിലും പുറത്തുനിന്നുമുള്ള വിദഗ്ധരെ ഉൾപ്പെടുത്തി. കേന്ദ്ര ഉപദേശകസമിതിയും ലക്ഷദ്വീപ് ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ ദ്വീപിലെയും വൻകരയിലെയും മുതിർന്ന അഭിഭാഷകരെ ഉൾപ്പെടുത്തിയുള്ള നിയമ സെൽ എന്നിവ രൂപീകരിക്കാനും ശ്രമം നടക്കുകയാണ്. ഫോറത്തിന്റെ മേൽനോട്ടത്തിൽ സമൂഹമാധ്യമത്തിൽ പേജും രൂപീകരിച്ചിട്ടുണ്ട് .

അതിനിടെ ദ്വീപിൽ മൃഗസംരക്ഷണ വകുപ്പിന്റ മേൽനോട്ടത്തിൽ സ്വകാര്യ പൗൾട്രി ഫാം തുടങ്ങിയിട്ടുണ്ട്. അഗത്തിയിലാണ് ഫാം ആരംഭിച്ചിട്ടുള്ളത്.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരായ പ്രമേയം കേരള നിയമസഭ പാസാക്കിയിരുന്നു. പ്രഫുൽ പട്ടേലിനെ ഉത്തരവാദിത്തങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നും ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവനവും സംരക്ഷിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നുമാണ് പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നത്.

കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെയും അവിടത്തെ ജനങ്ങളുടെയും സവിശേഷതകൾ സംരക്ഷിക്കുന്നു എന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രസർക്കാരിനുണ്ടെന്ന് പ്രമേയത്തിൽ പറയുന്നു. ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിത രീതികളെ ഇല്ലാതാക്കി കാവി അജണ്ടകളും കോര്‍പറേറ്റ് താല്‍പര്യങ്ങളും അടിച്ചേല്‍പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ അവിടെ നടന്നുകൊണ്ടിരിക്കുന്നതെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ലിനെതിരായി ദ്വീപില്‍ നേരത്തെ സ്ഥാപിച്ചിരുന്ന ബാനറുകള്‍ എടുത്തുമാറ്റുകയും എഴുതിയവരെ അറസ്റ്റ് ചെയ്യുന്നതിനുമുള്ള നടപടികളും ലക്ഷദ്വീപിലുണ്ടായി. പൊതുവേ സമാധാനപരമായി ജീവിക്കുകയും അതിഥികളെ സ്‌നേഹവായ്പുകൊണ്ട് വീര്‍പ്പുമുട്ടിക്കുകയും ചെയ്യുന്ന രീതിയാണ് ലക്ഷദ്വീപിലെ ജനത സാധാരണ നിലയ്ക്ക് സ്വീകരിക്കുന്നത്.
Published by: Naseeba TC
First published: June 5, 2021, 2:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories