നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ലോക്ക്ഡൗണ്‍ ലംഘിച്ച്‌ പുറത്തിറങ്ങിയാൽ മസക്കലി റീമേക്ക് പിടിച്ചിരുത്തി കേള്‍പ്പിക്കും; മുന്നറിയിപ്പുമായി ജയ്പൂര്‍ പോലീസ്

  ലോക്ക്ഡൗണ്‍ ലംഘിച്ച്‌ പുറത്തിറങ്ങിയാൽ മസക്കലി റീമേക്ക് പിടിച്ചിരുത്തി കേള്‍പ്പിക്കും; മുന്നറിയിപ്പുമായി ജയ്പൂര്‍ പോലീസ്

  ഒരു കാലത്ത് വലിയ തരംഗമായിരുന്ന ഗാനം റീമിക്സ് ചെയ്ത് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറക്കിയിരുന്നു. വലിയ വിമർശമാണ് റീമിക്സ് ഗാനത്തിന് കേൾക്കേണ്ടി വന്നത്

  masakali 2.0

  masakali 2.0

  • Share this:
   ജയ്പൂര്‍: ലോക്ക് ഡൗണ്‍ ദിവസങ്ങളിൽ പൊലീസിന്റെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങുന്നവരെ അകത്ത് കയറ്റാൻ പല രീതികളാണ് ഉദ്യോഗസ്ഥർ പരീക്ഷിക്കുന്നത്. കഠിനമായ ശിക്ഷ രീതികൾ മുതൽ മാതൃകാപരമായ ചെറിയ ശിക്ഷകൾ വരെ നൽകുന്ന ഉദ്യോഗസ്ഥരുമുണ്ട്. വ്യത്യസ്തമായ ഒരു ശിക്ഷ രീതിയിലൂടെ ജയ്പൂർ പൊലീസ് ശ്രദ്ധ നേടിയിരിക്കുന്നത്.

   ലോക്ക് ഡൗണ്‍ ലംഘിച്ച്‌ പുറത്തിറങ്ങി കറങ്ങി നടന്നാല്‍ മസക്കലിയുടെ റീമേക്കായ മസക്കലി 2.0 പിടിച്ചിരുത്തി കേള്‍പ്പിക്കും എന്നാണ് ജയ്പൂര്‍ പോലീസിന്റെ മുന്നറിയിപ്പ്. ട്വിറ്ററിലൂടെ ജയ്പൂര്‍ പോലീസ് തന്നെയാണ് ഈ വിചിത്രമായ ശിക്ഷാ രീതിയെ കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയത്.

   'നിങ്ങള്‍ അനാവശ്യമായി പുറത്ത് കറങ്ങി നടക്കുന്നത് കണ്ടാല്‍ പിടിച്ച്‌ ഒരു മുറിയിലിരുത്തി മസക്കലി 2.0 വീണ്ടും കേള്‍പ്പിച്ചുകൊണ്ടിരിക്കും' എന്നാണ് ട്വീറ്റില്‍ പോലീസ് വ്യക്തമാക്കിയത്.
   You may also like:ഇളവുകളോടെ ലോക്ക് ഡൗൺ തുടരും? ട്രെയിനും വിമാനങ്ങളും ഉണ്ടാകില്ല; അന്തിമ തീരുമാനം ഇന്നറിയാം [NEWS]കോവിഡ് ബാധയെന്ന് സംശയം; യുവാവ് കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി [PHOTO]വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്, കഴുത്തുവേദനയും നടുവേദനയും വരാതിരിക്കാൻ ചില വഴികൾ [NEWS]
   2009ല്‍ പുറത്തിറങ്ങിയ ഡല്‍ഹി 6 എന്ന ചിത്രത്തിന് വേണ്ടി എ.ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയതാണ് മസക്കലി എന്ന ഗാനം. ഒരു കാലത്ത് വലിയ തരംഗമായിരുന്ന ഗാനം റീമിക്സ് ചെയ്ത് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. വലിയ വിമർശമാണ് റീമിക്സ് ഗാനത്തിന് കേൾക്കേണ്ടി വന്നത്. റഹ്മാന്റെ സംഗീതത്തെ റീമിക്സ് ചെയ്ത് നശിപ്പിച്ചുവെന്ന് ആരോപിച്ച്‌ ആരാധകരും റഹ്മാന്‍ തന്നെയും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് റീമിക്സ് ഗാനം പുതിയ ശിക്ഷാ രീതിയായി ജയ്പൂര്‍ പോലീസ് സ്വീകരിച്ചിരിക്കുന്നത്.

   First published:
   )}