• HOME
  • »
  • NEWS
  • »
  • india
  • »
  • Sharada Temple | കശ്മീരില്‍ ശാരദാക്ഷേത്രം; പ്രതിഷ്ഠയായി പഞ്ചലോഹവിഗ്രഹം നൽകുമെന്ന് ശൃംഗേരി മഠം

Sharada Temple | കശ്മീരില്‍ ശാരദാക്ഷേത്രം; പ്രതിഷ്ഠയായി പഞ്ചലോഹവിഗ്രഹം നൽകുമെന്ന് ശൃംഗേരി മഠം

നിര്‍മ്മാണത്തിലിരിക്കുന്ന ശാരദാ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്നതിനായി ശ്രീ ശാരദാ പീഠത്തിലുള്ളതിന്റെ പ്രതിരൂപമായ, ശാരദാദേവിയുടെ ഒരു പഞ്ചലോഹ വിഗ്രഹം ശൃംഗേരി മഠം സംഭാവനയായി നൽകും .

  • Share this:
    കര്‍ണാടകയിലെ (Karnataka) ശൃംഗേരി ശങ്കരാചാര്യ മഠത്തിന്റെ (Sringeri Mutt) പിന്തുണയോടെ വടക്കന്‍ കശ്മീരിലെ (Kashmir) കുപ്‍വാര ജില്ലയിലെ തീത്വാള്‍ പ്രദേശത്ത് നിയന്ത്രണ രേഖയില്‍ (എല്‍ഒസി) ശാരദാ ദേവിക്ക് പുതിയ ക്ഷേത്രം (Sharada Temple) പണിയുന്നു. എ ഡി ആറാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ശാരദാ ക്ഷേത്രമായ സര്‍വജ്ഞപീഠത്തിലേക്കുള്ള വഴിയുടെ മധ്യത്തിൽ കിഷന്‍ഗംഗ നദിയുടെ തീരത്താണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്.

    പാക് അധീന കശ്മീരില്‍ സ്ഥിതി ചെയ്യുന്ന, തകര്‍ന്നടിഞ്ഞ ഹിന്ദു ക്ഷേത്രവും പുരാതന പഠന കേന്ദ്രവുമാണ് ശാരദ ക്ഷേത്രം. നിര്‍മ്മാണത്തിലിരിക്കുന്ന ശാരദാ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്നതിനായി ശ്രീ ശാരദാ പീഠത്തിലുള്ളതിന്റെ പ്രതിരൂപമായ, ശാരദാദേവിയുടെ ഒരു പഞ്ചലോഹ വിഗ്രഹം ശൃംഗേരി മഠം സംഭാവനയായി നൽകും . സിഇ ആറാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനും ഇടയില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പ്രമുഖ ക്ഷേത്ര സര്‍വ്വകലാശാലകളില്‍ ഒന്നായിരുന്നു ഇത്. അമൂല്യ ഗ്രന്ഥങ്ങള്‍ വായിക്കുന്നതിനായി പണ്ഡിതന്മാര്‍ ദീര്‍ഘദൂരം സഞ്ചരിച്ച് ഇവിടെ എത്താറുണ്ടായിരുന്നതായി കഥകളിൽ പറയുന്നു.

    അറിവ്, സംഗീതം, കല, സംസാരം, ജ്ഞാനം, പഠനം എന്നിവയുടെ ഹിന്ദു ദേവതയാണ് ശാരദാ ദേവി. തീത്വാളിലെ ക്ഷേത്രനിര്‍മ്മാണത്തിന് ശൃംഗേരി മഠം പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും ശാരദാ ദേവിയുടെ പുതിയ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിക്കുമെന്നും ശൃംഗേരി മഠം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശ്രീ വി ആര്‍ ഗൗരിശങ്കര്‍ അറിയിച്ചു.

    ALSO READ- Statue of Equality | 216 അടി ഉയരം; പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ച ഹൈദരാബാദിലെ ‘സമത്വ പ്രതിമ’യെ കുറിച്ച് അറിയാം

    മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടെ, കാശ്മീരിലെ സര്‍വജ്ഞ പീഠം ക്ഷേത്ര കമ്മിറ്റിയിലെ അംഗമായ രവീന്ദര്‍ ശൃംഗേരി ജഗദ്ഗുരു ശങ്കരാചാര്യ ഭാരതി തീര്‍ത്ഥയെയും ജഗദ്ഗുരു വിധുശേഖര ഭാരതിയെയും കാണുകയും കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള തീത്വാള്‍ പട്ടണത്തില്‍ പുതിയ ശാരദാ ക്ഷേത്രം നിര്‍മ്മിക്കുന്നതിന് അനുഗ്രഹം തേടുകയും ചെയ്‌തതായി ശൃംഗേരി മഠം അറിയിക്കുന്നു. കശ്മീരിലെ ശാരദാംബ ദേവിയുടെ സര്‍വജ്ഞപീഠത്തിലേക്കുള്ള വാര്‍ഷിക യാത്ര ആരംഭിച്ചിരുന്ന പരമ്പരാഗതമായ സ്ഥലങ്ങളിലൊന്നാണ് കിഷന്‍ഗംഗ നദിയുടെ തീരത്തുള്ള തീത്വാള്‍ എന്നും മഠം കൂട്ടിച്ചേര്‍ത്തു. ജഗദ്ഗുരു ശ്രീ ആദിശങ്കരാചാര്യര്‍ ശൃംഗേരിയില്‍ ശാരദാ ദേവിയെ പ്രതിഷ്ഠിച്ച് ദക്ഷിണാമന്യപീഠം സ്ഥാപിക്കുകയും തന്റെ ദിഗ്വിജയ യാത്രയുടെ അവസാനത്തില്‍ കാശ്മീരിലെ ശാരദാ ദേവിയുടെ സര്‍വജ്ഞപീഠം ഉയര്‍ത്തുകയും ചെയ്തു.

    ALSO READ- Andhra Temple | പൊങ്കൽ വഴിപാട് നടത്തുന്നത് പുരുഷന്മാർ; സ്ത്രീകൾക്ക് പ്രവേശനമില്ല; വ്യത്യസ്തമായ ആചാരങ്ങളുമായി ആന്ധ്രയിലെ ക്ഷേത്രം

    പുതിയ ക്ഷേത്രത്തില്‍ സ്ഥാപിക്കുന്നതിനായി ശൃംഗേരിയിലെ ശാരദാ വിഗ്രഹത്തിന്റെ പകര്‍പ്പ് തങ്ങള്‍ നല്‍കുമെന്ന് ശൃംഗേരി മഠം സിഇഒ വി ആര്‍ ഗൗരിശങ്കര്‍ പറഞ്ഞു. നിർമാണ പ്രവർത്തനങ്ങൾ പൂര്‍ത്തിയാകുമ്പോഴേക്കും വിഗ്രഹം കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. 2021 ഡിസംബറിലാണ് ഈ ക്ഷേത്രത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചതെന്ന് കമ്മിറ്റി സ്ഥാപകനും തലവനുമായ രവീന്ദര്‍ പണ്ഡിത പറഞ്ഞു.
    Published by:Arun krishna
    First published: