HOME » NEWS » India »

പുതുവർഷദിനത്തിൽ പിറന്നുവീണത് 4 ലക്ഷം കുഞ്ഞുങ്ങൾ; 70,000 ഇന്ത്യയിൽ

News18 Malayalam
Updated: January 2, 2019, 7:55 AM IST
പുതുവർഷദിനത്തിൽ പിറന്നുവീണത് 4 ലക്ഷം കുഞ്ഞുങ്ങൾ; 70,000 ഇന്ത്യയിൽ
പ്രതീകാത്മക ചിത്രം
  • Share this:
ന്യൂഡൽഹി: പുതുവത്സരദിനത്തിൽ വിവിധ രാജ്യങ്ങളിലായി 3,95,072 കുഞ്ഞുങ്ങൾ പിറന്നിരിക്കാമെന്ന് യൂനിസെഫിന്റെ വിലയിരുത്തൽ. ഏറ്റവുമധികം ശിശുക്കൾ ജനിച്ചത് ഇന്ത്യയിലായിരിക്കുമെന്നും യുനിസെഫ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ചൊവ്വാഴ്ച 69,944 ശിശുക്കൾ ഇന്ത്യയിൽ ജനിച്ചിരിക്കാമെന്നാണ് യുനിസെഫ് റിപ്പോർട്ടിൽ പറയുന്നത്. ചൈനയിൽ 44,940 ശിശുക്കളും നൈജീരിയയിൽ 25,685 ശിശുക്കളുമാകും പിറന്നിട്ടുണ്ടാവുക. പാകിസ്താൻ നാലാംസ്ഥാനത്തും (15,112) ബംഗ്ലാദേശ് എട്ടാംസ്ഥാനത്തുമാണുള്ളത് (8,428).

ലോകരാജ്യങ്ങളിൽ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന ഐക്യരാഷ്ട്രസഭയുടെ പ്രവചനം യാഥാർഥ്യത്തോടടുക്കുന്നു എന്നതിന്‌ തെളിവാണ് ചൊവ്വാഴ്ച പുറത്തുവന്ന യുനിസെഫ് റിപ്പോർട്ട്. ഇന്ത്യയിലേതുൾപ്പെടെ 3,95,072 ശിശുക്കൾ വിവിധ രാജ്യങ്ങളിലായി ജനിച്ചിരിക്കുമെന്നും ഇവരെ ആയുരാരോഗ്യത്തോടെ പരിപാലിക്കലാണ് യുനിസെഫ് ഉൾപ്പെടെയുള്ള അധികൃതരുടെ ഉത്തരവാദിത്വമെന്നും യുനിസെഫ് ഡെപ്യൂട്ടി എക്സിക്യുട്ടീവ് ഡയറക്ടർ ഷാർലറ്റ് പെട്രി ഗോർനിറ്റ്‌സ്ക പറഞ്ഞു. നിലവിൽ ഏകദേശം 133 കോടി ജനങ്ങളുള്ള ഇന്ത്യ ജനസംഖ്യയുടെ കാര്യത്തിൽ ചൈനയ്ക്കുപിന്നിൽ രണ്ടാംസ്ഥാനത്താണ്. 2024 ഓടെ ഇന്ത്യ ഒന്നാമതെത്തുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ നിഗമനം.

2017ൽ ലോകമെമ്പാടും ദശലക്ഷം കുട്ടികൾ പിറന്നദിവസം തന്നെ മരിച്ചുവെന്നും 25 ലക്ഷം കുരുന്നുകൾ ആദ്യമാസത്തിൽ തന്നെ മരിച്ചുവെന്നുമാണ് യുനിസെഫിന്റെ കണക്ക്. പൂർണവളർച്ച എത്തും മുൻപേയുള്ള ജനനം, പ്രസവസമയത്തെ സങ്കീർണതകൾ, അണുബാധ എന്നിവ കാരണമാണ് മരിച്ചത്.

First published: January 2, 2019, 7:49 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories