• HOME
  • »
  • NEWS
  • »
  • india
  • »
  • Video| നഴ്സാണെന്ന് തെറ്റിധരിപ്പിച്ച് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയി

Video| നഴ്സാണെന്ന് തെറ്റിധരിപ്പിച്ച് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയി

കുട്ടിയെ തട്ടിക്കൊണ്ടു പോയി എന്നു കരുതുന്ന സ്ത്രീയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. വീഡിയോ കാണാം

newborn child was allegedly stolen by a woman

newborn child was allegedly stolen by a woman

  • Last Updated :
  • Share this:
    മധ്യപ്രദേശ് ഇന്‍ഡോറിലെ സര്‍ക്കാര്‍ ആശുപത്രിയായ മഹാരാജ യശ്വന്ത് റാവു ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം. സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സ് ആണെന്ന് തെറ്റിധരിപ്പിച്ച് നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയി. ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം.

    കുട്ടിയെ തട്ടിക്കൊണ്ടു പോയി എന്നു കരുതുന്ന സ്ത്രീയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. നഴ്‌സെന്ന വ്യാജേന എത്തിയാണ് സ്ത്രീ കുഞ്ഞിയെ കടത്തിക്കൊണ്ടു പോയതെന്ന് പൊലീസ് പറയുന്നു.


    ഞായറാഴ്ച രാവിലെ അഞ്ച് മണിക്കാണ് ആണ്‍ കുഞ്ഞ് ജനിച്ചത്. ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് കുഞ്ഞിനെ കാണാതായത്. നഴ്‌സിന്റെ യൂണിഫോം ധരിച്ച ഒരു സ്ത്രീയുടേയും ഇവര്‍ക്കൊപ്പം തന്നെ കുറച്ച്‌ പ്രായം തോന്നിക്കുന്ന മറ്റൊരു സ്ത്രീയുടേയും ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ദൃശ്യങ്ങളിലെ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

    കുഞ്ഞും അമ്മയും കിടക്കുന്ന മുറിയിലേക്ക് നഴ്സ് ആണെന്ന് പറഞ്ഞ് യുവതി എത്തിയതായും കുട്ടിയുടെ ഹൃദയമിടിപ്പ് പരിശോധിച്ച ശേഷം ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും കുഞ്ഞിനെ പരിശോധനയ്ക്ക് വിധേയനാക്കണമെന്നും പറഞ്ഞ് കുട്ടിയെ എടുത്തു കൊണ്ടു പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
    Published by:user_49
    First published: