• HOME
  • »
  • NEWS
  • »
  • india
  • »
  • മരിച്ചെന്ന് ഡോക്ടർ വിധിയെഴുതി; സംസ്കരിക്കാൻ കൊണ്ടുപോകവേ നവജാത ശിശുവിന് ജീവൻ

മരിച്ചെന്ന് ഡോക്ടർ വിധിയെഴുതി; സംസ്കരിക്കാൻ കൊണ്ടുപോകവേ നവജാത ശിശുവിന് ജീവൻ

സർക്കാർ ആശുപത്രിയിൽ ജനിച്ച പെൺകുഞ്ഞിന്റെ വിളർച്ചയുടെ കാരണമറിയാനായിരുന്നു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ മരിച്ചെന്ന് വിധിയെഴുതിയ നവജാത ശിശുവിന് (Newborn Baby) സംസ്കരിക്കാൻ (Funeral) കൊണ്ടുപോകുന്നതിനിടെ ജീവനുണ്ടെന്ന് കണ്ടെത്തി. കർണാടകയിലെ (Karnataka) റായ്ച്ചൂരിലാണ് (Raichur) സംഭവം.

    റായ്ച്ചൂരിലെ ഒരു സർക്കാർ ആശുപത്രിയിൽ എറപ്പയുടെ ഭാര്യ അമരമ്മ പെൺകുഞ്ഞിന് മെയ് ഏഴിനാണ് ജന്മം നൽകിയത്. കുഞ്ഞിന് വിളർച്ചയുണ്ടായിരുന്നതിനാൽ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് കുഞ്ഞിനെ കൊണ്ടുപോകാൻ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. ഇതേ തുടർന്ന് കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മെയ് 10 മുതൽ 14 വരെ കുഞ്ഞിനെ ചികിൽസിച്ച ഈ ആശുപത്രിയിലെ ഡോക്ടർ ഒടുവിൽ കുഞ്ഞ് മരിച്ചെന്ന് വിധിയെഴുതുകയായിരുന്നു.

    കുഞ്ഞ് മരിച്ചെന്ന് അറിയിച്ചതോടെ സംസ്കാരം നടത്താൻ കൊണ്ടുപോകുന്നതിനിടെ കൈകാലുകൾ അനങ്ങുന്നതായി ബന്ധുക്കൾ കണ്ടത്. ഇവർ ഉടനെ മാതാപിതാക്കളെ വിവരമറിയിക്കുകയും കുഞ്ഞിനെ ഉടനടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

    Gyanvapi Mosque: മസ്ജിദിൽ ശിവലിംഗം കണ്ടെത്തി; ഒരു ഭാഗം അടച്ചിടാൻ ഉത്തരവിട്ട് ഹൈക്കോടതി

    മഥുര: കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദിനുള്ളിൽ ശിവലിംഗം കണ്ടെത്തിയതോടെ ഒരു ഭാഗം അടച്ചിടാൻ കോടതി ഉത്തരവിട്ടു. മസ്ജിദിന്‍റെ വീഡിയോ സര്‍വേ പൂര്‍ത്തിയായതിന് പിന്നാലെയാണ് വാരണാസി ജില്ലാ സിവിൽ കോടതിയുടെ ഉത്തരവ്. മസ്ജിദിന് സിആർപിഎഫ് സുരക്ഷ ഒരുക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. കൂടാതെ ശിവലിംഗം കണ്ടെത്തിയ മസ്ജിദിന്‍റെ ഭാഗത്ത് ഇരുപതിൽ കൂടുതൽ ആളുകളെ നമസ്ക്കരിക്കാൻ അനുവദിക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. മസ്ജിദിനുള്ളിലെ കിണറ്റില്‍ നിന്നും ശിവലിംഗം കണ്ടെത്തിയെന്ന അഭിഭാഷകന്റെ പരാതിയെ തുടര്‍ന്നാണ് കോടതി ഉത്തരവ്.

    Also read- Bajrang Dal | ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് വെടിവെപ്പ് പരിശീലനം; ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ, വിവാദം

    വീഡിയോ സര്‍വേക്കെത്തിയ കമ്മീഷന്‍ മസ്ജിദില്‍ അംഗസ്നാനം നടത്താന്‍ ഉപയോഗിച്ചിരുന്ന കിണറ്റിലെ വെള്ളം വറ്റിച്ചിരുന്നു. ഈ സമയം ഇവിടെ ശിവലിംഗം കണ്ടെത്തി എന്നാണ് അഭിഭാഷകനായ വിഷ്ണു ജയിന്റെ വാദം. ശിവലിംഗം സംരക്ഷിക്കാന്‍ കോടതിയെ സമീപിച്ചിട്ടുള്ളതായി അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

    അതേസമയം വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിന്റെ സർവേ ചോദ്യം ചെയ്തുള്ള ഹർജി ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കും. ഗ്യാൻവാപി മസ്ജിദ് സർവേ നടത്തണമെന്ന വാരാണസി കോടതി ഉത്തരവിനെതിരെ അഞ്ജുമൻ മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. കഴിഞ്ഞ വെള്ളിയാഴ്ച, സർവേയിൽ തൽസ്ഥിതിയുടെ ഇടക്കാല ഉത്തരവ് നൽകാൻ സുപ്രീം കോടതി വിസമ്മതിച്ചു, എന്നാൽ സർവേയ്‌ക്കെതിരായ ഒരു മുസ്ലീം പാർട്ടിയുടെ ഹർജി പരിഗണിക്കാൻ കോടതി സമ്മതിക്കുകയായിരുന്നു.
    Published by:Naveen
    First published: