• HOME
  • »
  • NEWS
  • »
  • india
  • »
  • ഇരട്ട പെൺകുഞ്ഞുങ്ങളെ പൊതുശൗചാലയത്തിൽ ഉപേക്ഷിച്ച നിലയിൽ; കണ്ടെത്തിയത് കരച്ചിൽ കേട്ടെത്തിയ ശുചീകരണ തൊഴിലാളി

ഇരട്ട പെൺകുഞ്ഞുങ്ങളെ പൊതുശൗചാലയത്തിൽ ഉപേക്ഷിച്ച നിലയിൽ; കണ്ടെത്തിയത് കരച്ചിൽ കേട്ടെത്തിയ ശുചീകരണ തൊഴിലാളി

ഗുരുതരാവസ്ഥയിലായ കുഞ്ഞുങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പ്രതീകാത്മക ചിത്രം (Credits: Shutterstock)

പ്രതീകാത്മക ചിത്രം (Credits: Shutterstock)

  • Share this:
    ഇരട്ടകളായ നവജാതശിശുക്കളെ (Twin Newborn babies) പൊതു ശൗചാലയത്തില്‍ (public toilet) ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രാജസ്ഥാനിൽ ദേശീയപാത എട്ടില്‍ (NH - 8) രാജ്‌സമന്ദിലുള്ള ശൗചാലയത്തിൽ നിന്നുമാണ് കുഞ്ഞുങ്ങളെ കണ്ടെത്തിയത്.

    ഇരട്ടകളായ പെൺകുഞ്ഞുങ്ങൾക്ക് ഭാരക്കുറവുണ്ട്. ഒരാൾക്ക് ഒരു കിലോയും മറ്റേയാൾക്ക് 800 ഗ്രാം മാത്രമേയുള്ളൂവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

    ബുധനാഴ്ച രാവിലെ ഗോമതി-ഉദയ്പൂർ ഹൈവേയിൽ (Gomti-Udaipur Highway) ധനിനിലെ പൊതു ശൗചാലയം വൃത്തിയാക്കാൻ എത്തിയ തൊഴിലാളിയാണ് കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ശൗചാലയം വൃത്തിയാക്കാൻ എത്തിയപ്പോൾ അകത്തുനിന്നും കരച്ചിൽ കേട്ട് നോക്കിയപ്പോഴാണ് പുതപ്പിൽ പൊതിഞ്ഞ കുട്ടികളെ കണ്ടത്. കുഞ്ഞുങ്ങളെ കണ്ടയുടൻ ഇയാൾ ഹൈവേയിലെ ടോൾ കൺട്രോൾ റൂമിൽ വിവരമറിയിക്കുകയും തുടർന്ന് കെൽവ പോലീസിൽ അറിയിക്കുകയും ചെയ്തു. ഗുരുതരാവസ്ഥയിലായ കുഞ്ഞുങ്ങളെ രാജ്സമന്ദിലെ ആർകെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    Also read- Infant Murder | 'ബിനോയ് അതിക്രൂരനായ കൊലയാളി'; വളര്‍ത്തുമൃഗങ്ങളെയടക്കം മുക്കിക്കൊല്ലുന്നത് പതിവെന്ന് പോലീസ്

    Suicide | യുവതിയുമായി ഫോണില്‍ ദീര്‍ഘനേരം സംസാരം;ഭാര്യ മുറിയിലിട്ട് പൂട്ടി;ഫോണ്‍ അടിച്ചുതകര്‍ത്തു; യുവാവ് ആത്മഹത്യ ചെയ്തു

    ചെന്നൈ: യുവതിയുമായുള്ള സംസാരം ഭാര്യ വിലക്കുകയും മൊബൈല്‍ ഫോണ്‍ (mobile phone) എറിഞ്ഞു തകര്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ജീവനൊടുക്കി. ഉത്തര്‍പ്രദേശ് സ്വദേശിയായ കൃഷ്ണയാണ് (22) ആത്മഹത്യ (suicide) ചെയ്തത്.

    ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് കൃഷ്ണ. ഒരുവര്‍ഷം മുന്‍പാണ് നാട്ടുകാരിയായ പൂജയെ ഇയാള്‍ വിവാഹം കഴിച്ചത്. ആറ് മാസം മുന്‍പ് നാട്ടില്‍ പോയ യുവതി കഴിഞ്ഞ ദിവസമാണ് കൃഷ്ണ താമസിക്കുന്ന സ്ഥലത്ത് എത്തിയത്. ഭാര്യ എത്തിയ സമയത്ത് കൃഷ്ണ മറ്റൊരു സത്രീക്ക് മൊബൈല്‍ ഫോണില്‍ മെസേജ് അയക്കുന്നത് ഇവര്‍ കാണാനിടയായി.

    Also read: Found Dead| കോഴിക്കോട് ബാലുശ്ശേരിയിൽ 19കാരനും 15കാരിയും ഒരേമരത്തിൽ തൂങ്ങിമരിച്ച നിലയിൽ

    അതിനിടെ രാത്രി ഭക്ഷണം തയ്യാറാക്കുന്നതിനിടെ കൃഷ്ണ മറ്റൊരാളുമായി ഫോണില്‍ ദീര്‍ഘനേരം സംസാരിക്കുന്നത് കണ്ടപ്പോള്‍ ആരോടാണ് സംസാരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ തന്റെ സഹപ്രവര്‍ത്തകയാണെന്ന് ഇയാള്‍ മറുപടി നല്‍കി.

    Also read: Accident | അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് സ്കൂട്ടറുമായി കൂട്ടിയിടിച്ചു; സ്കൂട്ടര്‍ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

    തുടര്‍ന്ന് യുവതിയുമായി കൃഷ്ണയ്ക്ക് പ്രണയബന്ധമുണ്ടെന്ന് ആരോപിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമായി. ഇതിനിടെ ഭാര്യ കൃഷ്ണയുടെ ഫോണ്‍ തട്ടിപ്പറിച്ച്‌ അടിച്ചുതകര്‍ക്കുകയും  മുറിയിലിട്ട് പൂട്ടുകയും ചെയ്തു. അരമണിക്കൂര്‍ കഴിഞ്ഞ് ഭാര്യ വാതില്‍ തുറന്നുനോക്കിയപ്പോള്‍ കൃഷ്ണയെ സീലിങ്ങ് ഫാനില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അയല്‍വാസികളാണ് വിവരം പോലീസില്‍ അറിയിച്ചത്.
    Published by:Naveen
    First published: