COVID 19 | അമിത് ഷാ മോഡലും കെജ്രിവാൾ മോഡലും തമ്മിൽ യുദ്ധം ചെയ്യാനുള്ള സമയമല്ലിത്: ഡൽഹി ഉപമുഖ്യമന്ത്രി
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന രണ്ടാമതാണ് ഡൽഹി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച മാത്രം ഡൽഹിയിൽ 4000 പേർക്കാണ് കോവിഡ് 19 ബാധിച്ചത്.

സിസോദിയയും കെജ്രിവാളും(പിടിഐ)
- News18
- Last Updated: June 24, 2020, 4:55 PM IST
ന്യൂഡൽഹി: ഡൽഹിയിലെ എല്ലാ കൊറോണ വൈറസ് രോഗികളും ക്വാറന്റീൻ കേന്ദ്രത്തിൽ എത്തേണ്ട കാര്യമില്ലെന്ന് ഡൽഹി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവിനോടുള്ള പ്രതിഷേധമായിട്ടാണ് ഡൽഹി സർക്കാരിന്റെ ഈ ഉത്തരവ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എഴുതിയ കത്തിൽ പുതിയ ഉത്തരവ് പിൻവലിക്കാനും അല്ലാത്തപക്ഷം അത് ആരോഗ്യമേഖലയ്ക്ക് തന്നെ ഭാരമാകുമെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ പറഞ്ഞു.
"ഇന്ന് ഡൽഹിക്ക് രണ്ട് കൊറോണവൈറസ് മോഡലുകളാണ് ഉള്ളത് - ഒന്ന്, അമിത് ഷാ മോഡൽ, അത് അനുസരിച്ച് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് തെളിയുന്നവർ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് പോകണം. അടുത്തത്, കെജ്രിവാൾ മോഡൽ ആണ്. കേസുകളുടെ തീവ്രത അനുസരിച്ച് ആരോഗ്യവകുപ്പ് സംഘം രോഗിയുടെ വീട്ടിലെത്തും. " - വീഡിയോ കോൺഫറൻസിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് മനിഷ് സിസോദിയ പറഞ്ഞു. You may also like:'പ്രവാസി കോവിഡും ലോക്കല്‍ കോവിഡുമില്ല; മുഖ്യമന്ത്രി വിവേചനമുണ്ടാക്കുന്നു'; എം.കെ മുനീര്‍ [NEWS]ജോലിയില്ല; ശമ്പളമില്ല: തെരുവിൽ പച്ചക്കറി വിറ്റ് ഇംഗ്ലീഷ് അധ്യാപകൻ [NEWS] ഇന്നലെ പോസിറ്റീവ്, ഇന്ന് നെഗറ്റീവ്; COVID 19 പരിശോധനാഫലം നെഗറ്റീവെന്ന് പാക് താരം മുഹമ്മദ് ഹഫീസ് [NEWS]
"താങ്കളുടെ മാതൃകയും ഞങ്ങളുടെ മാതൃകയും തമ്മിലുള്ള പോരാട്ടമല്ല ഇതെന്ന് അമിത് ഷായോട് പറഞ്ഞിട്ടുണ്ട്. ആളുകളുടെ ബുദ്ധിമുട്ട് പരമാവധി കുറയ്ക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്" - സിസോദിയ പറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന രണ്ടാമതാണ് ഡൽഹി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച മാത്രം ഡൽഹിയിൽ 4000 പേർക്കാണ് കോവിഡ് 19 ബാധിച്ചത്. ഇതുവരെ 66,000 കോവിഡ് കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
"ഇന്ന് ഡൽഹിക്ക് രണ്ട് കൊറോണവൈറസ് മോഡലുകളാണ് ഉള്ളത് - ഒന്ന്, അമിത് ഷാ മോഡൽ, അത് അനുസരിച്ച് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് തെളിയുന്നവർ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് പോകണം. അടുത്തത്, കെജ്രിവാൾ മോഡൽ ആണ്. കേസുകളുടെ തീവ്രത അനുസരിച്ച് ആരോഗ്യവകുപ്പ് സംഘം രോഗിയുടെ വീട്ടിലെത്തും. " - വീഡിയോ കോൺഫറൻസിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് മനിഷ് സിസോദിയ പറഞ്ഞു.