GOOD NEWS | വിവാഹത്തിന് ആഘോഷങ്ങളില്ല; നവദമ്പതികൾ കോവിഡ് ആശുപത്രിക്ക് നൽകിയത് 50 ബെഡുകൾ
ലോക്ക്ഡൗൺ തുടങ്ങിയ കാലം മുതൽ സാമൂഹ്യപ്രവർത്തനങ്ങളിൽ ഇവർ സജീവമായിരുന്നു. കോവിഡ് സെന്ററുകൾക്ക് ഓക്സിജൻ സിലിണ്ടറുകൾ കൂടി കൈമാറുമെന്നും മെർലിൻ പറഞ്ഞു.

എറിക് ലോബോയും മെർലിൻ ടുസ്കാനോയും
- News18
- Last Updated: June 23, 2020, 4:30 PM IST
വാഷി (മഹാരാഷ്ട്ര): ലോകം മുഴുവൻ പടർന്നു പിടിക്കുന്ന മഹാമാരിയായ കോവിഡ് പ്രതിരോധത്തിന്റെ മുന്നണിപ്പോരാളികളായി നവദമ്പതികളും. വിവാഹ ആഘോഷങ്ങൾ വേണ്ടെന്ന് വെച്ച ദമ്പതികൾ വാഷിയിലുള്ള കോവിഡ് കെയർ സെന്ററിന് 50 ബെഡുകൾ നൽകി.
ജൂൺ 20നാണ് എറിക് ലോബോയും മെർലിൻ ടുസ്കാനോയും വിവാഹിതരായത്. പ്രദേശത്തെ പള്ളിയിൽ വെച്ച് ലളിതമായ രീതിയിൽ ആയിരുന്നു വിവാഹച്ചടങ്ങുകൾ. പള്ളിയിലെ വിവാഹത്തിനു ശേഷം ഐസൊലേഷൻ സെന്ററിന് കിടക്കകളും പുതപ്പുകളും തലയണകളും നൽകുകയായിരുന്നു. You may also like:സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; കൊല്ലം സ്വദേശി മരിച്ചു [NEWS]ചൈനീസ് ചാരപ്പണിക്ക് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയവരാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകൾ: കെ സുരേന്ദ്രൻ [NEWS] ഗർഭിണിയായ ജാമിയ മിലിയ വിദ്യാർഥിനി സഫൂറ സർഗാറിന് ജാമ്യംക്കും [NEWS]
ലോക്ക്ഡൗൺ തുടങ്ങിയ കാലം മുതൽ സാമൂഹ്യപ്രവർത്തനങ്ങളിൽ ഇവർ സജീവമായിരുന്നു. കുടിയേറ്റ തൊഴിലാളികൾക്ക് അവരുടെ സ്ഥലങ്ങളിലേക്ക് പോകാനുള്ള യാത്രാസൗകര്യം ഒരുക്കുക, പൊതു അടുക്കളകൾ ഒരുക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ഇരുവരും സജീവമായിരുന്നു. കോവിഡ് സെന്ററുകൾക്ക് ഓക്സിജൻ സിലിണ്ടറുകൾ കൂടി കൈമാറുമെന്നും മെർലിൻ പറഞ്ഞു.
രാജ്യത്ത് കോവിഡ് 19 ഏറ്റവും മോശമായി ബാധിച്ചിരിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇതുവരെ 1, 35, 796 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ മാത്രം ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 6283 പേരാണ്.
ജൂൺ 20നാണ് എറിക് ലോബോയും മെർലിൻ ടുസ്കാനോയും വിവാഹിതരായത്. പ്രദേശത്തെ പള്ളിയിൽ വെച്ച് ലളിതമായ രീതിയിൽ ആയിരുന്നു വിവാഹച്ചടങ്ങുകൾ. പള്ളിയിലെ വിവാഹത്തിനു ശേഷം ഐസൊലേഷൻ സെന്ററിന് കിടക്കകളും പുതപ്പുകളും തലയണകളും നൽകുകയായിരുന്നു.