• HOME
  • »
  • NEWS
  • »
  • india
  • »
  • Death | സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ നവദമ്പതികളും സുഹൃത്തും പുഴയില്‍ വീണ് മരിച്ചു

Death | സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ നവദമ്പതികളും സുഹൃത്തും പുഴയില്‍ വീണ് മരിച്ചു

പുഴയില്‍ വീണ നവദമ്പതികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് സുഹൃത്ത് മരിച്ചത്.

  • Share this:
    മഹാരാഷ്ട്രയിലെ (maharashtra)ബീഡ് ജില്ലയില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ നവദമ്പതികളും സുഹൃത്തും പുഴയില്‍ വീണ് മരിച്ചു (Death ) താഹ ഷെയ്ഖ് (20), ഭര്‍ത്താവ് സിദ്ദിഖ് പത്താന്‍ ഷെയ്ഖ് (22), സുഹൃത്ത് ഷഹാബ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

    മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ കവാഡ് ഗ്രാമത്തിലാണ് സംഭവം നടന്നത്. പുഴയില്‍ വീണ നവദമ്പതികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് സുഹ്യത്ത് മരിച്ചത്.

    രക്ഷാ പ്രവര്‍ത്തകര്‍ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് അസിസ്റ്റന്‍ഡ് ഇന്‍സ്പെക്ടര്‍ ആനന്ദ് കംഗുരെ പറഞ്ഞു.

    Accident | സംഗീതം പഠിക്കാന്‍ പോയ മക്കളെ കൊണ്ടുവരാന്‍ പോകുന്നതിനിടെ കാറിടിച്ച് കാനഡയില്‍ മലയാളി നഴ്‌സ് മരിച്ചു

    കാനഡയിലുണ്ടായ വാഹനാപകടത്തില്‍(Accident) പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു(Death). പാലാ കരൂര്‍ മാറിയപുറം ശില്പ ബാബു(44) ആണ് മരിച്ചത്. കോട്ടയം ചാഴികാട്ട് ബാബുവിന്റെ മകളും, ഡോ. അനില്‍ ചാക്കോയുടെ ഭാര്യയുമാണ്. കാനഡയിലെ സൗത്ത് സെറിയില്‍ കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്.

    സംഗീതം പഠിക്കാന്‍ പോയ മക്കളെ തിരികെ കൊണ്ടുവരാന്‍ പോകുന്നതിനിടെ കാര്‍ ഇടിക്കുകയായിരുന്നു. വാഹനം ഇടിച്ചു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച പകല്‍ മരിച്ചു. കാനഡയില്‍ സ്റ്റാഫ് നഴ്‌സായിരുന്നു ശില്പ.

    Also Read-MVD | വാഹനങ്ങളില്‍ അമിത പ്രകാശമുളള ലൈറ്റുകളുടെ ഉപയോഗം; പരിശോധന കര്‍ശനമാക്കാന്‍ 'ഓപ്പറേഷന്‍ ഫോക്കസ്'

    ഭര്‍ത്താവ് അനില്‍ ചാക്കോ കാനഡയില്‍ ഡോക്ടറാണ്. പാലാ ബ്ലൂമൂണ്‍ ഹോട്ടല്‍ ഉടമ ചാക്കോച്ചന്റെ മകനാണ് ഡോ. അനില്‍ ചാക്കോ. മക്കള്‍: നോഹ, നീവ്. സംസ്‌കാരം പിന്നീട്.
    Published by:Jayashankar AV
    First published: