രാജ്യത്ത് രാഷ്ട്രീയം, ബിസിനസ്സ്, വാർത്ത, കായികം, സാങ്കേതികവിദ്യ, ഓട്ടോമൊബൈൽ, വിനോദം എന്നിവയെക്കുറിച്ച് ആധികാരികവും വിദഗ്ദ്ധവുമായ അഭിപ്രായം നൽകുന്ന ന്യൂസ് 18.കോം ഏറ്റവും വലിയ വാർത്താശൃംഖല എന്ന നിലയിൽ സ്ഥാനം ഉറപ്പിച്ചു. കോംസ്‌കോർ മൊബൈൽ ഇന്ത്യയുടെ (മൊബൈൽ വെബ്) ജൂലൈ-ഓഗസ്റ്റ് 2019 ലെ റിപ്പോർട്ട് അനുസരിച്ച് 103.74 ദശലക്ഷം യൂണിക് വ്യൂവേഴ്സാണ് ന്യൂസ്18.കോമിനുള്ളത്. ഡെയ്‌ലിഹണ്ടിനെയും (101.09 ദശലക്ഷം) എൻഡിടിവി.കോമിനെയുമാണ് (76.37 ദശലക്ഷം) ന്യൂസ്18.കോം പിന്തള്ളിയത്.
വെറും മൂന്ന് വർഷം മാത്രം പ്രായമുള്ള ന്യൂസ് 18.കോം 2016 ഏപ്രിലിൽ ആരംഭിച്ചതു മുതൽ റാങ്കിംഗിൽ മറ്റെല്ലാ ഡിജിറ്റൽ വാർത്താ ബ്രാൻഡുകളേക്കാളും മുന്നേറുകയായിരുന്നു. ഡിജിറ്റൽ രംഗത്ത് ഏറ്റവും കൂടുതൽ ഭാഷകളിലുള്ള ന്യൂസ് വെബ്സൈറ്റായ ന്യൂസ് 18.കോം ലഭ്യമായ 12 ഭാഷകളിലും മുൻനിരയിലുമാണ്.
“രാജ്യത്ത് ഡിജിറ്റൽ ഉപഭോക്താക്കളുടെ എണ്ണം കൂടുന്നതിനുസരിച്ച് ന്യൂസ് 18.കോം അതിന്റെ ആധിപത്യം തുടരുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്,” പുനീത് സിംഗ്വി നെറ്റ്‌വർക്ക് 18 പ്രസിഡന്റ് (ഡിജിറ്റൽ) പറഞ്ഞു.
" ഡിജിറ്റലായി കണക്റ്റുചെയ്‌തിരിക്കുന്നവരിലേക്ക് അർപ്പണ മനോഭാവമുള്ള ഒരു ടീമിന്റെ പിൻബലത്തിൽ ആധികാരികവും ആകർഷകവുമായ ഉള്ളടക്കം നൽകുന്ന ഒരു ഗ്രൂപ്പ് എന്ന നിലയിൽ എതിരാളികളേക്കാൾ വളരെ മുന്നിലാണ് ഞങ്ങൾ. ഈ റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്ന കണക്കുകൾ ഇനിയും കൂടുതൽ ഉയരങ്ങളിലേക്കെത്താൻ ഞങ്ങൾക്ക് ആത്മവിശ്വാസം പകരുന്നുമുണ്ട് . ഒപ്പം ഇന്ത്യൻ മാധ്യമ മേഖലയിൽ നെറ്റ്‌വർക്ക് 18 സൃഷ്ടിച്ച പാരമ്പര്യം തുടരുന്നതിനും പര്യാപ്‌തവുമാക്കുന്നു, " അദ്ദേഹം പറഞ്ഞു.
ടെലിവിഷൻ, ഇന്റർനെറ്റ്, സിനിമ, ഇ കൊമേഴ്സ്, പ്രസിദ്ധീകരണങ്ങൾ, മൊബൈൽ ഉള്ളടക്കം തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന മാധ്യമ ശ്രംഖലയായ നെറ്റ്‌വർക്ക് 18 ന്റെ ഡിജിറ്റൽ വിഭാഗമായ നെറ്റ്‌വർക്ക് 18 ഡിജിറ്റലിന്റെ ഭാഗമാണ് ന്യൂസ്18.കോം. ബ്രേക്കിംഗ് ന്യൂസ്, അഭിപ്രായങ്ങൾ, സാമ്പത്തിക വിവരങ്ങൾ, ഇൻഫോടെയ്ൻമെന്റ് എന്നിവയ്ക്കായ് രാജ്യത്തുള്ള ഏറ്റവും വലിയ മൾട്ടി-പ്ലാറ്റ്ഫോമുകളിലൊന്നാണ് ന്യൂസ് 18 ഡിജിറ്റൽ. ന്യൂസ് 18.കോം കൂടാതെ, മണികൺട്രോൾ.കോം, ഫസ്റ്റ് പോസ്റ്റ് .കോം മുതലായവയും ന്യൂസ് 18 ഡിജിറ്റലിന്റെ ഭാഗമാണ്. ഒപ്പം പുതിയ ആശയങ്ങൾ നിരന്തരം അവതരിപ്പിച്ചു കൊണ്ട് ഡിജിറ്റൽ ഇടത്തിലെ പ്രബല ശക്തിയാകുന്നതിനായി ശ്രമിക്കുകയും ചെയ്യുന്നു.
ഡിജിറ്റൽ താല്പര്യമുള്ള ഉപഭോക്താക്കൾ, ചെറുപ്പക്കാർ, ന്യൂ ജനറേഷൻ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും ഇത് എത്തുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.