നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • News18 Impact | വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിൽപനയിൽ ഇടപെട്ട് യുജിസി; അന്വേഷിക്കാൻ അഞ്ചംഗ സമിതി

  News18 Impact | വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിൽപനയിൽ ഇടപെട്ട് യുജിസി; അന്വേഷിക്കാൻ അഞ്ചംഗ സമിതി

  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ റാക്കറ്റിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ചാണ് കഴിഞ്ഞ ദിവസം ന്യൂസ് 18 പുറത്തുകൊണ്ടുവന്നത്

  • Share this:
   മുംബൈ: വിദ്യാഭ്യാസ ബിരുദങ്ങൾ വിൽപ്പനയ്ക്കുള്ള സിഎൻഎൻ-ന്യൂസ് 18 വെളിപ്പെടുത്തലിനെക്കുറിച്ച് പരിശോധിക്കാൻ അഞ്ചംഗ സമിതി രൂപീകരിക്കാൻ എച്ച്ആർഡി മന്ത്രാലയം ഉത്തരവിട്ടു. ദില്ലി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ യോഗേഷ് സിംഗ് ഉൾപ്പെടുന്ന ഉന്നതതല സമിതിയിൽ ബുണ്ടേൽഖണ്ഡ് സർവകലാശാല മുൻ വൈസ് ചാൻസലർ, എ സി പാണ്ഡെ; നാഷണൽ ജുഡീഷ്യൽ അക്കാദമി ഇന്ത്യ അഡീഷണൽ ഡയറക്ടർ (റിസർച്ച് ആൻഡ് ട്രെയിനിംഗ്) ഡി പി വർമ്മ, മുൻ ജെഎൻ‌യു പ്രൊഫസർ കെ‌പി‌എസ് ഉന്നി,യുജിസി അഡീഷണൽ സെക്രട്ടറി ദേവ് സ്വരൂപ് എന്നിവരുമുണ്ട്. മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സമിതി യുജിസി ചെയർമാൻ ഡി പി സിംഗ് ആവശ്യപ്പെട്ടു. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ഥാപനങ്ങളെയും വ്യക്തികളെയും കണ്ടെത്താൻ യുജിസി നിർദേശിച്ചിട്ടുണ്ട്. കർശനമായ അന്വേഷണം നടത്താൻ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര എച്ച്ആർഡി മന്ത്രി രമേശ് പൊഖ്രിയാൽ പറഞ്ഞു. “ആരെങ്കിലും കുറ്റക്കാരനാണെങ്കിൽ അവർക്കെതിരെ കർശന നടപടിയെടുക്കും,” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

   രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ റാക്കറ്റിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ചാണ് കഴിഞ്ഞ ദിവസം ന്യൂസ് 18 പുറത്തുകൊണ്ടുവന്നത്. അംഗീകൃത സർവകലാശാലകളുടെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ കാശു നൽകിയാൽ ലഭ്യമാക്കാമെന്ന് ഒളി ക്യാമറ ഓപ്പറേഷനിൽ ഏജന്റുമാർ സമ്മതിക്കുന്നുണ്ട്. ഇത്തരത്തിൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ വിദ്യാർത്ഥികൾക്ക് ക്ലാസുകളിൽ പങ്കെടുകയോ പരീക്ഷയ്ക്ക് ഹാജരാകുകയോ ചെയ്യേണ്ട ആവശ്യമില്ല.

   NEWS18 EXCLUSIVE: എഞ്ചിനിയറിങ് സർട്ടിഫിക്കറ്റിന് 75000, നിയമബിരുദത്തിന് രണ്ടുലക്ഷം; പൊടിപൊടിച്ച് ബിരുദകച്ചവടം

   നവി മുംബൈയിലെ കോപാർഖൈറാനിലെ കീ എഡ്യൂക്കേഷൻ കൺസൾട്ടൻസിയുടെ ഏജന്റാണെന്ന് അവകാശപ്പെടുന്ന ഒരാളെയാണ് ന്യൂസ് 18 സംഘം സർട്ടിഫിക്കറ്റിനായി സമീപിച്ചത്.സ്വപ്‌നിൽ ഗെയ്ക്‌വാഡ് എന്ന് പരിചയപ്പെടുത്തിയ ഈ ഏജന്റ്, 2016-ലെ ബാച്ചിലർ ഓഫ് ആർട്സ് (ബിഎ) ബിരുദം ലഭ്യമാക്കിത്തരമെന്നാണ് ന്യൂസ് 18 സംഘത്തോട് പറഞ്ഞത്. രണ്ട് പ്രശസ്ത സർവകലാശാലകളിൽ നിന്ന് ഈ ബിരുദം സർട്ടിഫിക്കറ്റ് ലഭ്യമാക്കാമെന്നായിരുന്നു ഇയാളുടെ അവകാശവാദം. ഇതിൽ യശ്വന്ത്രാവോ ചവാൻ യൂണിവേഴ്‌സിറ്റി, സോളാപൂർ യൂണിവേഴ്‌സിറ്റി എന്നിവ ഉൾപ്പെടുന്നു. യു‌ജി‌സിയും അഖിലേന്ത്യാ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷനും (എ ഐ സി ടി ഇ) അംഗീകരിച്ചവയാണ് ഈ രണ്ട് സർവ്വകലാശാലകളും. എഞ്ചിനീയറിംഗ്, നിയമം, പിഎച്ച്ഡി എന്നിവ നേടാൻ യഥാക്രമം 75,000 രൂപയും രണ്ട് ലക്ഷം രൂപയുമാണ് ഈ തട്ടിപ്പ് സംഘം ആവശ്യപ്പെട്ടത്.

   വ്യാജ ഡിഗ്രി അഴിമതിയിൽ ഉടൻ അന്വേഷണം ആരംഭിക്കുമെന്ന് മഹാരാഷ്ട്ര ഉന്നത വിദ്യാഭ്യാസ മന്ത്രി വിനോദ് താവ്ഡെ സിഎൻഎൻ-ന്യൂസ് 18 നോട് പറഞ്ഞു. മഹാരാഷ്ട്രയുടെ പേരിന് കളങ്കമുണ്ടാക്കുന്നതും വിദ്യാർത്ഥികളുടെ ഭാവിക്ക് തിരിച്ചടിയുണ്ടാക്കുന്നതുമാണ് ഈ റിപ്പോർട്ടെന്ന് അദ്ദേഹം പറഞ്ഞു. "15 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റവാളികൾക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യും"- വിനോദ് താവ്ഡെ പറഞ്ഞു

   രാജ്യത്തുടനീളം സർവ്വകലാശാലകളുടെ എണ്ണത്തിലുണ്ടായ വർധനയാണ് വ്യാജ ഡിഗ്രി വിപണിയുടെ വ്യാപനത്തിന് കാരണമായതെന്ന് വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധർ പറയുന്നു.
   First published:
   )}