ന്യൂഡൽഹി: മഹാരാഷ്ട്ര - ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി മൃഗീയ ഭൂരിപക്ഷം നേടുമെന്ന് സിഎൻഎൻ-ന്യൂസ് 18 എക്സിറ്റ് പോൾ സർവേ. മഹാരാഷ്ട്രയിൽ ബിജെപി സഖ്യം 243 സീറ്റ് നേടുമെന്നാണ് പ്രവചനം. എന്നാൽ, കോൺഗ്രസ് സഖ്യത്തിന് 41 സീറ്റ് മാത്രമാണ് സർവേ പ്രവചിക്കുന്നത്.
മഹാരാഷ്ട്രയിൽ 141 സീറ്റ് നേടി ബിജെപി ഒറ്റക്ക് കേവല ഭൂരിപക്ഷത്തിന് അടുത്തെത്തിയേക്കും. ശിവസേനക്ക് 102 സീറ്റുകൾ പ്രവചിക്കുമ്പോൾ കോൺഗ്രസിന് കേവലം 17 സീറ്റ് മാത്രമെന്നാണ് സർവേ പറയുന്നത്. കോൺഗ്രസിനേക്കാൾ കൂടുതൽ സീറ്റുകൾ സഖ്യകക്ഷിയായ എൻസിപി നേടുമെന്നും എക്സിറ്റ് പോൾ സർവേ പ്രവചിക്കുന്നു.
ഹരിയാനയിലും വൻ ഭൂരിപക്ഷമാണ് ബിജെപിക്ക് സർവേ നൽകുന്നത്. ബിജെപിക്ക് 75 സീറ്റ് ലഭിക്കുമെന്നും കോൺഗ്രസിന്റെ അഗസംഖ്യ 10ൽ ഒതുങ്ങുമെന്നുമാണ് സിഎൻഎൻ-ന്യൂസ് 18 എക്സിറ്റ് പോൾ സർവേ ഫലം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.