നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Lok Sabha Election 2019, Exit Poll Results: കോൺഗ്രസിന് 46 മണ്ഡലങ്ങളിൽ മാത്രം വിജയം പ്രഖ്യാപിച്ച് News18-IPSOS

  Lok Sabha Election 2019, Exit Poll Results: കോൺഗ്രസിന് 46 മണ്ഡലങ്ങളിൽ മാത്രം വിജയം പ്രഖ്യാപിച്ച് News18-IPSOS

  കേന്ദ്രത്തിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ബി.ജെ.പി വീണ്ടും അധികാരത്തിൽ വരുമെന്ന് ന്യൂസ് 18 - ഇപ്‌സോസ് എക്സിറ്റ് പോൾ ഫലം.

  രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും

  രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: കേന്ദ്രത്തിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ബി.ജെ.പി വീണ്ടും അധികാരത്തിൽ വരുമെന്ന് ന്യൂസ് 18 - ഇപ്‌സോസ് എക്സിറ്റ് പോൾ ഫലം. ബി.ജെ.പി 276 സീറ്റ് നേടുമ്പോൾ എൻ.ഡി.എയ്ക്ക് 336സീറ്റുകൾ ലഭിക്കും. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചാരണം നയിച്ച കോൺഗ്രസിന് 2014ലെ സാഹചര്യത്തിൽ നിന്ന് മുന്നേറാൻ ആയിട്ടില്ലെന്നും സർവേ പറയുന്നു. 46 മണ്ഡലങ്ങളിൽ മാത്രമാണ് സർവേ കോൺഗ്രസിന് ജയം പ്രവചിക്കുന്നത്.

   കേന്ദ്രത്തിൽ തുടർച്ചയായി രണ്ടാമതും ഒറ്റക്കക്ഷി ഭരണത്തിന് വഴി തെളിയുന്നു എന്ന് സൂചിപ്പിക്കുന്നതാണ് സർവേ ഫലം. 2014ലെ 282സീറ്റെന്ന പ്രകടനത്തിന് അടുത്ത് ബി.ജെ.പി എത്തുമെന്ന് ന്യൂസ് 18 ഇസ്‌പോസ് എക്സിറ്റ് പോൾ ഫലം പറയുന്നു. 276സീറ്റാണ് ബി.ജെ.പിക്ക് പ്രവചിക്കുന്നത്. എൻ.ഡി.എയ്ക്ക് ആകെ 336 സീറ്റാണ് എക്സിറ്റ് പോൾ പ്രഖ്യാപിക്കുന്നത്.

   രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചാരണം നയിച്ച തെരഞ്ഞെടുപ്പിൽ 2014ലെ 44 സീറ്റിൽ നിന്ന് രണ്ടു സീറ്റ് മാത്രമാണ് കൂടുതലായി കോൺഗ്രസിന് ലഭിക്കുക, 46സീറ്റ്. യു.പി.എയ്ക്ക് ആകെ ലഭിക്കുക 82 സീറ്റ്. ബി.ജെ.പിക്ക് 39.6 ശതമാനം വോട്ട് ലഭിക്കുമ്പോൾ കോൺഗ്രസിന്‍റെ സമ്പാദ്യം 18.8ശതമാനം വോട്ട്.

   Lok Sabha Election, Exit Poll 2019: എക്സിറ്റ് പോൾ ഫലങ്ങളിൽ BJP, ചർച്ചകൾ സജീവമാക്കി പ്രതിപക്ഷ പാർട്ടികൾ

   ബിജെപിയും കോൺഗ്രസും കഴിഞ്ഞാൽ തൃണമൂൽ ആയിരിക്കും ഏറ്റവും വലിയ ഒറ്റക്കക്ഷി. 38സീറ്റ് വരെ മമത നേടാം. സമാജ്‌വാദി പാർട്ടിക്ക് പത്തും ബി എസ് പിക്ക് ഏഴു സീറ്റുമാണ് പ്രവചനം. ആന്ധ്രായിൽ ജഗൻ മോഹൻ റെഡ്ഢിയുടെ വൈ എസ് ആർ കോൺഗ്രസ് പതിമൂന്നു സീറ്റ് നേടുമ്പോൾ ടിഡിപിക്ക് പതിനൊന്നും ഇടതു പാർട്ടികൾക്ക് ആകെ 12 സീറ്റുമാണ് ലഭിക്കുക.

   2014ലെ മോദി തരംഗത്തിൽ തുണച്ച സംസ്ഥാനങ്ങൾ ഇത്തവണയും ബിജെപിയെ കൈവിട്ടില്ല. യുപിയിലും മഹാരാഷ്ട്രയിലും ഗുജറാത്തിലും അടുത്തിടെ കോൺഗ്രസ് ഭരണം പിടിച്ച മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഡിലുമെല്ലാം ബി.ജെ.പി മുന്നേറ്റമാണ്. യു.പിയിൽ ആകെയുള്ള എൺപതു മണ്ഡലങ്ങളിൽ എൻ.ഡി.എയ്ക്ക് 60 മുതൽ 62വരെ സീറ്റ്, മഹാസഖ്യത്തിനു 17മുതൽ 19വരെ സീറ്റ്, കോൺഗ്രസിന്‌ ഒന്നോ അല്ലെങ്കിൽ പരമാവധി രണ്ടു സീറ്റുകൾ.

   ഗുജറാത്തിൽ ആകെയുള്ള ഇരുപത്തിയാറിൽ കോൺഗ്രസിന് ഒരു സീറ്റിൽ മാത്രമാണ് ജയസാധ്യത പറയുന്നത്. മഹാരാഷ്ട്രയിൽ ബിജെപി ശിവസേന സഖ്യം 48ൽ സീറ്റ് വരെ നേടാം. കോൺഗ്രസ് എൻ.സി.പി സഖ്യം നാലുമുതൽ ആറുവരെ. ആറുമാസം മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ട രാജസ്ഥനല്ല എന്നാണ് എക്സിറ് പോൾ ഫലം സൂചിപ്പിക്കുന്നത്. ബിജെപിക്ക് 22മുതൽ 24വരെ സീറ്റും കോൺഗ്രസ്സിന് പരമാവധി 3സീറ്റും മധ്യപ്രദേശിൽ 27 സീറ്റും വരെ ബിജെപി നേടാമെന്ന് സർവേ പ്രവചിക്കുമ്പോൾ രണ്ടു മുതൽ നാലു വരെ സീറ്റുകളാണ് കോൺഗ്രസിന് പ്രവചിക്കുന്നത്.

   First published:
   )}