രാജ്യത്ത് വിവിധ ഇന്ത്യൻ ഭാഷകളിൽ ഏറ്റവും കൂടുതൽ മൊബൈൽ വായനക്കാരുള്ള ഡിജിറ്റൽ വാർത്താ മാധ്യമമായി ന്യൂസ് 18 മാറി. ടൈംസ് ഗ്രൂപ്പിനെ പിന്തള്ളിയാണ് ന്യൂസ് 18 ഒന്നാമതെത്തിയത്. ഡിജിറ്റൽ മാധ്യമങ്ങളുടെ വായനക്കരുടെ എണ്ണം അളക്കുന്ന പ്രമുഖ അനലറ്റിക്സ് കമ്പനിയായ കോംസ്കോറിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം ജൂണ്‍ മാസത്തിൽ ന്യൂസ് 18 ഭാഷാ സൈറ്റുകകൾ 941 മില്യൺ പേജ് വ്യൂവ്സാണ് നേടിയത്. ഇതേ കാലയളവിൽ ടൈംസ് ഗ്രൂപ്പിന്റെ പ്രാദേശിക ഭാഷാ സൈറ്റുകളുടെ ആകെ പേജ് വ്യൂസ് 924 മില്യണാണ്.
ഡിജിറ്റൽ വാർത്താ രംഗത്തെ വായനക്കാരുടെ എണ്ണം അളക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അളവുകോലാണ് പേജ് വ്യൂസ്.
486 പേജ് വ്യൂവ്സുമായി മൂന്നാം സ്ഥാനത്തുള്ള ലൈവ് ഹിന്ദുസ്ഥാന്റെ രണ്ടിരട്ടി പേജ് വ്യൂവ്സാണ് ന്യൂസ് 18നുള്ളത്. ആജ് തക് ആണ് നാലാം സ്ഥാനത്ത്. 478 മില്യൺ പേജ് വ്യൂവ്സാണ് ആജ് തക്കിനുള്ളത്.
പ്രാദേശിക വാർത്തകൾ മുതൽ ദേശീയ, അന്തർദേശീയ വാർത്തകൾവരെ ന്യൂസ് 18 നെറ്റ് വർക്കിന്റെ വെബ്സൈറ്റ് വഴി വായനക്കാരിലേക്ക് എത്തുന്നു. ഏറ്റവും വേഗത്തിൽ വാർത്തകൾ എത്തിക്കുന്നുവെന്ന് മാത്രമല്ല, വിശ്വാസ്യതയോടെയാണ് ന്യൂസ് 18 വഴി വാർത്തകൾ വായനക്കാരിലേക്ക് എത്തുന്നത് എന്നതാണ് സവിശേഷത. ലോകത്തെ ഓരോ സംഭവ വികാസങ്ങളും മറ്റാരെക്കാളും മുൻപിൽ വായനക്കാരിലേക്ക് എത്തിക്കുന്നതിലും ന്യൂസ് 18 ശ്രദ്ധിക്കുന്നു.
സ്പോർട്സ്, ടെക്നോളജി, എന്റർടെയിൻമെന്റ്, രാഷ്ട്രീയം തുടങ്ങിയ മേഖലകളിലെ വാർത്താ വിശകലനങ്ങളും, എക്സ്ക്ലൂസീവ് ലേഖനങ്ങളും, സ്പെഷ്യൽ സ്റ്റോറികളും ബിഗ് ബ്രേക്കിംഗ് വാർത്തകളും ന്യൂസ് 18 വായനക്കാരിലേക്ക് എത്തിക്കുന്നുണ്ട്.
മലയാളത്തെ കൂടാതെ ഹിന്ദി, തെലുങ്ക്, മറാത്തി, തമിഴ്, ബംഗ്ല, ഇംഗ്ലീഷ്, കന്നഡ, ഗുജറാത്തി, അസാമീസ്, പഞ്ചാബി, ഒഡിയ, ഉർദു എന്നീ ഭാഷകളിലും ന്യൂസ് 18 ലഭ്യമാണ്.
നിരന്തരമായ പിന്തുണയ്ക്കും അചഞ്ചലമായ വിശ്വാസത്തിനും ന്യൂസ് 18 അതിന്റെ വായനക്കാർക്ക് നന്ദി അറിയിക്കുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.