News18 Survey Result | ചൈനീസ് ഉൽപന്നങ്ങൾ ഒഴിവാക്കാൻ 70% ഇന്ത്യക്കാരും തയ്യാർ

ട്രംപിനേക്കാൾ കൂടുതൽ പുടിനെ ഇന്ത്യയുടെ അടുത്ത സഖ്യകക്ഷിയായി കാണുന്നവരാണ് കൂടുതൽ പേരും. ഇക്കാര്യത്തിൽ ട്രംപിന് 18.12% പേരുടെ പിന്തുണയും പുടിന് 19.32% പിന്തുണയുമാണുള്ളത്.

News18 Malayalam | news18-malayalam
Updated: June 20, 2020, 3:46 PM IST
News18 Survey Result | ചൈനീസ് ഉൽപന്നങ്ങൾ ഒഴിവാക്കാൻ 70% ഇന്ത്യക്കാരും തയ്യാർ
boycott china
  • Share this:
ന്യൂഡൽഹി: ചെലവേറുമെങ്കിലും ചൈനീസ് ഉൽപന്നങ്ങൾ ഒഴിവാക്കാൻ തയ്യാറാണെന്ന അഭിപ്രായമാണ് ന്യൂസ് 18 സർവേയിൽ പങ്കെടുത്ത 70% പേർക്കുമുള്ളത്. ലഡാക്ക് അതിർത്തിയിൽ ചൈനയുമായി സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിലാണ് ന്യൂസ് 18 വിവിധ വെബ്സൈറ്റുകൾ വഴിയും സമൂഹമാധ്യമങ്ങൾ വഴിയും സർവേ നടത്തിയത്.



സർവേയിൽ പങ്കെടുത്ത 91% പേർ ചൈനീസ് അപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നത് നിർത്തുമെന്നും മറ്റുള്ളവരെ ഇത് ചെയ്യാൻ പ്രേരിപ്പിക്കുമെന്നും അഭിപ്രായപ്പെട്ടു.



92% ഇന്ത്യക്കാർക്കും ചൈനയെ വിശ്വസിക്കുന്നില്ലെന്ന അഭിപ്രായമാണുള്ളത്. ചൈനീസ് ഭക്ഷണത്തെക്കുറിച്ച് ഇന്ത്യക്കാർക്ക് ഇപ്പോഴും ഉറപ്പില്ല. 43% പേർ ചൈനീസ് ഭക്ഷണം കഴിക്കില്ലെന്ന് പറയുന്നു. എന്നാൽ ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഭക്ഷണവുമായി ഒരു ബന്ധവുമില്ലെന്നാണ് 31% പേർ പറയുന്നത്.





 

 

ചൈനയ്ക്ക് സൈനികരെ ഉപയോഗിച്ചല്ല മറിച്ച് അവരുടെ ഉൽപന്നങ്ങൾക്ക് വിപണി നൽകാതെയാണ് ഇന്ത്യ പ്രതികരിക്കേണ്ടതെന്ന് 48.37 ശതമാനം പേർ അഭിപ്രായപ്പെട്ടു. എന്നാൽ തിരിച്ചടിക്കാൻ സായുധസേനയ്ക്ക് പൂർണസ്വാതന്ത്ര്യം നൽകണമെന്നാണ് 36.36 ശതമാനം പേരുടെ അഭിപ്രായം.

 





ഏകദേശം 97% പേരും ഇന്ത്യയിലെ സെലിബ്രിറ്റികൾ ചൈനീസ് ഉൽ‌പ്പന്നങ്ങൾക്കുവേണ്ടി പ്രചരണം നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നു.

പാകിസ്ഥാനേക്കാൾ വലിയ ഭീഷണിയാണ് ചൈനയെന്ന് 92 ശതമാനം ഇന്ത്യക്കാരും വിശ്വസിക്കുന്നു.



 



ഇന്ത്യയ്ക്ക് സഖ്യകക്ഷികളില്ലെന്നും സ്വന്തമായി പ്രതിരോധിക്കേണ്ടതുണ്ടെന്നും 52% പേരും പറയുന്നത്

ട്രംപിനേക്കാൾ കൂടുതൽ പുടിനെ ഇന്ത്യയുടെ അടുത്ത സഖ്യകക്ഷിയായി കാണുന്നവരാണ് കൂടുതൽ പേരും. ഇക്കാര്യത്തിൽ ട്രംപിന് 18.12% പേരുടെ പിന്തുണയും പുടിന് 19.32% പിന്തുണയുമാണുള്ളത്.




കഴിഞ്ഞ 15 ദിവസമായി ചൈനയെക്കുറിച്ചുള്ള ഇന്ത്യക്കാരുടെ വികാരം മനസ്സിലാക്കുകയെന്ന ലക്ഷ്യത്തോടെ ന്യൂസ് 18 നടത്തിയ രണ്ടാമത്തെ വോട്ടെടുപ്പാണിത്. ചൈനയെക്കുറിച്ചുള്ള ആദ്യ വോട്ടെടുപ്പിന്റെ ഫലങ്ങൾ ജൂൺ 5 നാണ് പ്രസിദ്ധീകരിച്ചത്. നെറ്റ്‌വർക്ക് 18 ന്റെ വെബ്‌സൈറ്റുകളിലും സി‌എൻ‌എൻ-ന്യൂസ് 18, ന്യൂസ് 18 ഇന്ത്യ, ന്യൂസ് 18 ഭാഷകൾ, സി‌എൻ‌ബി‌സി-ടിവി 18, മണികൺട്രോൾ, ഫസ്റ്റ്പോസ്റ്റ് എന്നിവയുൾപ്പെടെയുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകളിലേക്കാണ് വോട്ടെടുപ്പ് നടത്തിയത്.
TRENDING:Gold Price| സ്വര്‍ണവിലയിൽ റെക്കോഡ് വർധനവ്; ആറു മാസത്തിനിടയിൽ കൂടിയത് 6400 രൂപ [NEWS]Amazon Alcohol Delivery| കുടിയന്മാർക്ക് സന്തോഷ വാർത്ത; ആമസോണ്‍ ഓണ്‍ലൈൻ മദ്യവിതരണരംഗത്തേക്ക്; ആദ്യം ബംഗാളിൽ [NEWS]RIP Sachy | 'സച്ചിയേട്ടാ, കണ്ണമ്മയെ നിങ്ങൾ കരയിച്ചു': നടി ഗൗരി നന്ദയുടെ ഹൃദയകാരിയായ കുറിപ്പ് [NEWS]
ജൂൺ 19 ഉച്ചയ്ക്ക് 12 മുതൽ ജൂൺ 20 ഉച്ചയ്ക്ക് 12 വരെ 24 മണിക്കൂർ ദൈർഘ്യമുള്ള ഈ വോട്ടെടുപ്പിന് 6,000 പ്രതികരണങ്ങൾ ലഭിച്ചു. ഒമ്പത് ചോദ്യങ്ങളാണ് സർവേയിൽ പങ്കെടുത്തവരുടെ മുന്നിലേക്ക് വെച്ചത്.
First published: June 20, 2020, 3:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading