തെറ്റായ കരങ്ങളിലേക്ക് 1.10 ലക്ഷം കോടി പോകുന്നത് തടഞ്ഞുവെന്ന് പ്രധാനമന്ത്രി
'കള്ളപ്പണം നഷ്ടപ്പെട്ടവരാണ് തനിക്കെതിരെ സംസാരിക്കുന്നത്'
news18
Updated: February 25, 2019, 10:50 PM IST

പ്രധാനമന്ത്രി നരേന്ദ്ര മോദി
- News18
- Last Updated: February 25, 2019, 10:50 PM IST
ന്യൂഡൽഹി: എട്ടുകോടി വ്യാജ ബാങ്ക് അക്കൗണ്ടുകൾ ഒഴിവാക്കിയതിലൂടെ 1,10,000 കോടി രൂപ ഖജനാവിൽ എത്തിക്കാനായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ സർക്കാർ വ്യാജ അക്കൗണ്ടുകളിലേക്കാണ് പണം ഒഴുക്കിയത്. 8 കോടി വ്യാജ ബാങ്ക് അക്കൗണ്ടുകൾ ഒഴിവാക്കാനായെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. കള്ളപ്പണം നഷ്ടപ്പെട്ടവരാണ് തനിക്കെതിരെ സംസാരിക്കുന്നതെന്നും നികുതിദായകരുടെ പണം പാഴായിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ന്യൂസ് 18 റൈസിങ് ഇന്ത്യ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അഞ്ച് വർഷം മുൻപ് കൂടേണ്ടവ കുറയുകയും കുറയേണ്ടവ കൂടുകയും ചെയ്യുന്ന സ്ഥിതിയാണ് നിലനിന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പണപ്പെരുപ്പം പത്ത് ശതമാനമായിരുന്നു. എന്നാൽ ഇപ്പോൾ അത് 2 മുതൽ 4 ശതമാനം വരെയാണ്. രാഷ്ട്രീയത്തിന് അപ്പുറമായി ഇതൊക്കെ കാണണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജൻധന യോജനയുടെ കീഴിൽ 6 ലക്ഷം കോടി രൂപ ഞങ്ങൾ ഗുണഭോക്താവിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്. സർക്കാർ പദ്ധതികളുടെ ആനുകൂല്യം ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് നേരിട്ടു പോകുന്നു. നേരത്തെ ആനുകൂല്യങ്ങൾ അനർഹരുടെ കൈകളിലേക്കാണ് പൊയ്ക്കൊണ്ടിരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആദായനികുതിയിൽ ഞങ്ങൾ 5 ലക്ഷം രൂപ വരെ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് മധ്യവർഗത്തിനു നേരിട്ട് പ്രയോജനപ്രദമാകും. 2013ൽ സാമ്പത്തിക തളർച്ചയിലായ അഞ്ച് രാജ്യങ്ങളിൽ ഒന്നായിരുന്നു ഇന്ത്യ, 2019ൽ ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയായി മാറ്റാനായി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് രാജ്യത്തിന്റെ വളർച്ചാനിരക്ക് കുറവായിരുന്നു. ഈ സർക്കാരാണ് അത് ഉയർത്തിയത്. ആയുഷ്മാൻ പദ്ധതി വഴി രോഗികൾക്കുള്ള പണം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുന്നു. 75,000 കോടി രൂപ കർഷകരുടെ അക്കൗണ്ടുകളിൽ എത്തും. ജിഡിപി നിരക്ക് 7-8 ശതമാനത്തിൽ നിലനിർത്താൻ കഴിഞ്ഞുവെന്നും മോദി പറഞ്ഞു.