നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • നിലവാരം ഇല്ലാത്ത ഉപകരണങ്ങള്‍ വാഹനങ്ങളില്‍ ഉപയോഗിച്ചു; ഫോക്സ് വാഗന് 500 കോടി രൂപ പിഴ

    നിലവാരം ഇല്ലാത്ത ഉപകരണങ്ങള്‍ വാഹനങ്ങളില്‍ ഉപയോഗിച്ചു; ഫോക്സ് വാഗന് 500 കോടി രൂപ പിഴ

    രണ്ടു മാസം കൊണ്ട് പിഴത്തുക അടയ്ക്കണമെന്നാണ് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിരിക്കുന്നത്

    Volkswagen

    Volkswagen

    • News18
    • Last Updated :
    • Share this:
      ന്യൂഡല്‍ഹി: ഡീസല്‍ കാറുകളില്‍ നിലവാരം ഇല്ലാത്ത ഉപകരണങ്ങള്‍ ഉപയോഗിച്ച് പരിസ്ഥിതിക്ക് ദോഷമുണ്ടാക്കിയതിന് ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്സ് വാഗന് ദേശീയ ഹരിത ട്രൈബ്യൂണല്‍ 500 കോടി രൂപ പിഴ വിധിച്ചു. ഹരിത ട്രിബ്യൂണല്‍ ചെയര്‍മാന്‍ ജ. ആദര്‍ശ് കുമാര്‍ ഗോയല്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

      രണ്ടു മാസം കൊണ്ട് പിഴത്തുക അടയ്ക്കണമെന്നാണ് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഡീസല്‍ കാറുകളുടെ മലിനീകരണ തോത് കുറച്ചു കാണിക്കാന്‍ കൃത്രിമ ഉപകരണങ്ങള്‍ ഉപയോഗിച്ചെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഹരിത ട്രൈബ്യൂണലിന്റെ നടപടി.

       Also Read:  ITI വിദ്യാർത്ഥിയുടെ കൊലപാതകം: CPM നേതാവ് കസ്റ്റഡിയിൽ; പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കി

       

      നേരത്തെ 2018 നവംബര്‍ 16 ന് നിലവാരം ഇല്ലാത്ത ഉപകരണങ്ങള്‍ വാഹനങ്ങളില്‍ ഉപയോഗിച്ചതിന് ഫോക്‌സ് വാഗനോട് 100 കോടി രൂപ കെട്ടിവെയ്ക്കാന്‍ ഹരിത ട്രിബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് 500 കോടി രൂപ പിഴയും വിധിച്ചിരിക്കുന്നത്.

      ഗുരുതരമായ പരിസ്ഥിതി നഷ്ടമുണ്ടാക്കുന്നതാണ് ഫോക്സ് വാഗന്റെ നടപടിയെന്ന് ഹരിത ട്രൈബ്യൂണലിന്റെ കണ്ടെത്തല്‍. മലിനീകരണ നിയന്ത്രണ ബോര്‍ഡിലാണ് ഫോക്‌സ്് വാഗന്‍ പണം കെട്ടിവയ്ക്കേണ്ടത്.

      First published: