ഇന്റർഫേസ് /വാർത്ത /India / ഡൽഹിയിൽ ഐഎസ് അംഗം അറസ്റ്റിൽ; പിടിയിലായത് സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍

ഡൽഹിയിൽ ഐഎസ് അംഗം അറസ്റ്റിൽ; പിടിയിലായത് സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍

ഐഎസിന്റെ ഓൺലൈൻ പ്രചരണം നടത്തിവരികയായിരുന്നു ഇയാൾ.

ഐഎസിന്റെ ഓൺലൈൻ പ്രചരണം നടത്തിവരികയായിരുന്നു ഇയാൾ.

ഐഎസിന്റെ ഓൺലൈൻ പ്രചരണം നടത്തിവരികയായിരുന്നു ഇയാൾ.

  • Share this:

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഡൽഹിയിൽ നടത്തിയ പരിശോധനയിൽ ഐഎസ് അംഗം പിടിയിൽ. പിടിയിലായ പ്രതി ഐഎസിന്റെ സജീവ പ്രവർത്തകനാണെന്ന് എന്‍ഐഎ വൃത്തങ്ങൾ അറിയിച്ചു.

ബട്ല ഹൗസ് ഏരിയയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.ബിഹാർ സ്വദേശിയായ മൊഹ്സിനാണ് പിടിയിലായത്. ഐഎസിന്റെ ഓൺലൈൻ പ്രചരണം നടത്തിവരികയായിരുന്നു ഇയാൾ.

Also Read-കോഴിക്കോട് ഇരട്ടസ്‌ഫോടന കേസ്: തടിയന്റവിട നസീറിനെ വെറുതെവിട്ടതിനെതിരെ NIA സുപ്രീംകോടതിയില്‍

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ഐസിസിന്റെ ഓൺലൈൻ പ്രചരണം നടത്തുകയായിരുന്നെന്ന് എൻഐഎയ്ക്ക് വിവരം ലഭിച്ചിരുന്നു. കുറച്ചുകാലമായി ബട്‌ല ഹൗസിൽ ഒളിവിൽ കഴിഞ്ഞിരുന്നു.പിടിയിലായ പ്രതിയെ എൻഐഎ സംഘം ചോദ്യം ചെയ്യുകയായിരുന്നു.

Also Read-Medicine | പാക്കിസ്ഥാനില്‍ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്യാൻ കേന്ദ്രാനുമതി

ഇയാൾക്കെതിരെ ഐപിസി സെക്ഷൻ 153എ, 153ബി, യുഎപിഎ നിയമത്തിലെ സെക്ഷന്‍ 18,18ബി, 38,39, 40 എന്നിവ പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. നേരത്തെ രഹസ്യാന്വേഷണ ഏജൻസികൾ ഭീകരാക്രമണ മുന്നറിയിപ്പ് നൽകിയിരുന്നു.

First published:

Tags: Arrest, NIA, Terrorist