ബെംഗളൂരു കലാപം: SDPI ഓഫീസുകൾ അടക്കം 43 ഇടങ്ങളിൽ എൻഐഎ റെയ്ഡ്

വാളുകളും കത്തികളും ഇരുമ്പുവടികളും കണ്ടെടുത്തതായി എൻഐഎ

News18 Malayalam | news18-malayalam
Updated: November 19, 2020, 7:02 AM IST
ബെംഗളൂരു കലാപം: SDPI ഓഫീസുകൾ അടക്കം 43 ഇടങ്ങളിൽ എൻഐഎ റെയ്ഡ്
News18 Malayalam
  • Share this:
ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ ഓഫിസുകളടക്കം 43 കേന്ദ്രങ്ങളില്‍ എൻഐഎ റെയ്ഡ് നടത്തി. ബെംഗളൂരുവിലെ നാല് എസ്.ഡി.പി.ഐ ഓഫിസുകളിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ വാളുകള്‍, കത്തി, ഇരുമ്പുവടികള്‍ എന്നിവ കണ്ടെത്തിയതായി എന്‍ഐഎ പത്രകുറിപ്പില്‍ അറിയിച്ചു. ‌

Also Read- സിഎജി റിപ്പോർട്ടിലെ അവകാശലംഘനപരാതിയിൽ ധനമന്ത്രിയോട് സ്പീക്കർ വിശദീകരണം തേടി

ഓഗസ്റ്റ് 11നാണ് കേസിനാസ്പദമായ കലാപം നടക്കുന്നത്. അക്രമാസക്തമായ ആള്‍ക്കൂട്ടം ഡിജെ ഹള്ളി. കെ ജി ഹള്ളി പൊലീസ് സ്റ്റേഷനുകള്‍ കത്തിക്കുകയും ആക്രമിക്കുകയും ചെയ്തിരുന്നു. പൊലീസ് യുഎപിഎ ചുമത്തിയ കേസ് സെപ്റ്റംബര്‍ 21നാണ് എന്‍ഐഎക്ക് കൈമാറിയത്. ഡിജെ ഹള്ളി കേസില്‍ 124 പേരും കെജി ഹള്ളി കേസില്‍ 169 പേരും അറസ്റ്റിലായി. കലാപത്തിൽ പൊലീസുകാരടക്കം നിരവധി പേർക്ക് പരിക്കേറ്റിരുന്നു. സർക്കാർ വാഹനങ്ങൾക്കും ഓഫീസുകൾക്കും വലിയതോതിൽ നാശനഷ്ടം സംഭവിച്ചിരുന്നു. ആയുധധാരികളാണ് അക്രമം അഴിച്ചുവിട്ടതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

Also Read- 'പ്രിയ പ്രതിഭ' കറിപ്പൊടികളെ നാടിന് സമർപ്പിച്ച് മമ്മൂട്ടി

പ്രവാചകനെക്കുറിച്ച് കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധു അപകീര്‍ത്തികരമായി സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടു എന്നാരോപിച്ചാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. കലാപ ദിവസം എസ്.ഡി.പി.ഐ സ്റ്റേറ്റ് സെക്രട്ടറി മുസ്സമ്മില്‍ പാഷയുടെ നേതൃത്വത്തില്‍ യോഗം വിളിക്കുകയും എസ്.ഡി.പി.ഐ, പിഎഫ്‌ഐ പ്രവര്‍ത്തകരെ കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്‌തെന്ന് എന്‍ഐഎ പറയുന്നു. ഡിജെ ഹള്ളി, കെജി ഹള്ളി, പുലകേശി നഗര്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്.
Published by: Rajesh V
First published: November 19, 2020, 7:02 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading