മുംബൈ : സാധ്വി പ്രഗ്യയെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് തടയാനാവില്ലെന്ന് കോടതി. മാലെഗാവ് സ്ഫോടനക്കേസിൽ ആരോപണവിധേയയായ സാധ്വി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെതിരെ സ്ഫോടനത്തിൽ കൊല്ലപ്പെട്ട സയ്യദ് അഹമ്മദ് എന്നയാളുടെ പിതാവാണ് എൻഐഎ പ്രത്യേക കോടതിയെ സമീപിച്ചത്. വിചാരണ ഇപ്പോഴും തുടരുന്ന കേസിൽ ഉൾപ്പെട്ട ആൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടായിരുന്നു പരാതി.
എന്നാൽ ഒരാളെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കാൻ തങ്ങൾക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി ഇലക്ഷൻ കമ്മീഷനാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്ന് അറിയിച്ച് പരാതി തള്ളുകയായിരുന്നു. ' നടന്നു കൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ആരെയെങ്കിലും വിലക്കാനുള്ള നിയമപരമായ അധികാരം കോടതിക്കില്ല എന്നറിയിച്ചു കൊണ്ടാണ് പരാതി തള്ളിയത്.
ഭോപ്പാലിലെ കോൺഗ്രസ് സ്ഥാനാർഥി ദിഗ് വിജയ് സിംഗിനെതിരെ മത്സരിക്കാൻ ബിജെപി പ്രഗ്യാ സിംഗിനെ രംഗത്തിറക്കിയത് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ധ്രുവീകരണം സൃഷ്ടിക്കാനാണ് ഇത്തരമൊരു നീക്കം ബിജെപി നടത്തുന്നതെന്നായിരുന്നു മുഖ്യ ആരോപണം.
എന്നാൽ സാധ്വി പ്രഗ്യ സിംഗ് താക്കൂറിന്റെ സ്ഥാനാർഥിത്വത്തെ ന്യായീകരിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. ഹൈന്ദവ ഭീകരത എന്ന കോൺഗ്രസിന്റെ കണ്ടുപിടിത്തത്തിനുള്ള മറുപടിയാണ് സാധ്വി പ്രഗ്യയുടെ സ്ഥാനാർഥിത്വമെന്നായിരുന്നു ബിജെപി അധ്യക്ഷൻ അമിത്ഷായുടെ പ്രതികരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2016 Election, 2019 lok sabha elections, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Bjp, Lok Sabha Battle, Lok Sabha ELECTION, Lok Sabha elections 2019, Lok Sabha poll, ബിജെപി, ലോക്സഭ തെരഞ്ഞെടുപ്പ്, ലോക്സഭാ തെരഞ്ഞെടുപ്പ്, ലോക്സഭാ തെരഞ്ഞെടുപ്പ് 2019