• HOME
  • »
  • NEWS
  • »
  • india
  • »
  • NIA | അമരാവതി മെഡിക്കൽ ഷോപ്പ് ഉടമയുടെ കൊലപാതകത്തിൽ യുഎപിഎ ചുമത്തി എൻഐഎ

NIA | അമരാവതി മെഡിക്കൽ ഷോപ്പ് ഉടമയുടെ കൊലപാതകത്തിൽ യുഎപിഎ ചുമത്തി എൻഐഎ

ഈ കൊലപാതകത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും വിദേശസംഘടനകളുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും എൻഐഎ അന്വേഷിക്കും

  • Share this:
    മുംബൈ: അമരാവതിയിലെ മെഡിക്കല്‍ ഷോപ്പ് ഉടമയുടെ കൊലപാതകത്തില്‍ യുഎപിഎ ചുമത്തി എന്‍.ഐ.എ കേസെടുത്തു. കലാപശ്രമം, കൊലപാതകം തുടങ്ങിയ വകുപ്പുകളും ചുമത്തിയാണ് എന്‍.ഐ.എ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നൂപുർ ശർമ്മയെ പിന്തുണച്ച് സാമൂഹമാധ്യമങ്ങളിൽ സന്ദേശം അയച്ചതിന് ശേഷമാണ് മെഡിക്കൽ ഷോപ്പ് ഉടമയായ ഉമേഷ് പ്രഹ്ലാദ് റാവു കോൽഹെയെ കുത്തിക്കൊലപ്പെടുത്തിയത്. ഈ കൊലപാതകത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും വിദേശസംഘടനകളുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും എൻഐഎ അന്വേഷിക്കും.

    ഉമേഷ് പ്രഹ്ലാദ് റാവു കോൽഹെയുടെ മകന്റെ പരാതിയിലാണ് എൻഐഎ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ജൂണ്‍ 21ന് രണ്ട് പേര്‍ ഉമേഷിനെ കൊലപ്പെടുത്തിയത്. രാജസ്ഥാനിലെ ഉദയ്പൂരിലെ തയ്യൽക്കടക്കാരനായ കനയ്യ ലാലിനെ കൊലപ്പെടുത്തുന്നതിന് ഒരാഴ്ച മുമ്ബായിരുന്നു സംഭവം.തുടര്‍ന്ന് പ്രാദേശിക ബി.ജെ.പി നേതൃത്വം ഉമേഷിന്റെ കൊലപാതകത്തില്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. കേസില്‍ പൊലീസ് അന്വേഷണം നടത്തുകയും ആറ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചുള്ള പോസ്റ്റുകള്‍ ചില വാട്സാപ്പ് ഗ്രൂപ്പുകളില്‍ ഇയാള്‍ പങ്കുവെച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഇത് കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് സംശയം.

    "കൊൽഹെ അമരാവതി നഗരത്തിൽ ഒരു മെഡിക്കൽ സ്റ്റോർ നടത്തിയിരുന്നു. നൂപൂർ ശർമ്മയെ പിന്തുണച്ച് ചില വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഒരു പോസ്റ്റ് ഷെയർ ചെയ്തതായി ആരോപിക്കപ്പെടുന്നു. തന്റെ കസ്റ്റമേഴ്‌സ് ഉൾപ്പെടെ എല്ലാ മതവിശ്വാസികളും അംഗങ്ങളായ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അദ്ദേഹം പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തതായി സിറ്റി കോട്വാലി പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. എൻഐഎ സംഘം അമരാവതിയിൽ എത്തിയിട്ടുണ്ടെന്നും അന്വേഷണം ഏറ്റെടുക്കുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. എൻ ഐ എ സംഘം വിഷയം പരിശോധിച്ച് മഹാരാഷ്ട്ര പോലീസിൽ നിന്ന് വിശദാംശങ്ങൾ വാങ്ങിയിട്ടുണ്ട്.

    'എല്ലാ ഉത്തരവാദിത്തവും അവർക്കാണ്'; നൂപുർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീംകോടതി

    പ്രവാചക വിരുദ്ധ പരാമർശം (Prophet Remark) നടത്തിയ ബിജെപി വക്താവായിരുന്ന നുപുർ ശർമ (Nupur Sharma) രാജ്യത്തോടാകെ മാപ്പ് പറയണമെന്ന് സുപ്രീം കോടതി (Supreme Court). സംസ്ഥാന വ്യത്യാസമില്ലാതെ തനിക്കെതിരെയുള്ള എല്ലാ കേസുകളും ഡൽഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശം.

    അവരുടെ വാവിട്ട വാക്കുകൾ രാജ്യത്താകെ തീപടർത്തി. എന്തുപറഞ്ഞാലും അധികാരത്തിന്റെ പിന്തുണയുണ്ടാകുമെന്ന് അവർ കരുതിയോ എന്നും സുപ്രീം കോടതി ചോദിച്ചു. ചാനൽ അവതാരകന്റെ ചോദ്യത്തിനു മറുപടി പറഞ്ഞതാണെന്ന് നൂപുറിന്റെ അഭിഭാഷകൻ പറഞ്ഞപ്പോൾ എന്നാൽ അവതാരകന് എതിരെയും കേസെടുക്കണമെന്ന് കോടതി പറഞ്ഞു. ‌‌നൂപുർ ശർമ പാർട്ടിയുടെ വക്താവാണെങ്കിൽ അധികാരം തലയ്ക്ക് പിടിച്ചോയെന്നും ചോദിച്ചു. നൂപുറിന്റെ പരാതിയിൽ ഒരാളെ അറസ്റ്റ് ചെയ്തു. എന്നാൽ നിരവധി എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടും ഡൽഹി പൊലീസ് നൂപുറിനെ പിടികൂടിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

    Also Read- Narendra Modi | സ്ത്രീകളുടെ വികസനത്തിൽ നിന്ന് സ്ത്രീകൾ നയിക്കുന്ന വികസനത്തിലേക്ക് ഇന്ത്യ വളർന്നു: നരേന്ദ്രമോദി

    അവരുടെ ജീവന് ഭീഷണിയുണ്ടെന്ന് അഭിഭാഷകൻ പറഞ്ഞപ്പോൾ, അവർക്ക് ഭീഷണിയുണ്ടെന്നാണോ അവർ ഒരു സുരക്ഷാ ഭീഷണിയായെന്നാണോ എന്നും ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. ഇത്തരം പരാമർശം നടത്തി അവർ രാജ്യമെങ്ങും വികാരങ്ങൾ ആളിക്കത്തിച്ചു. രാജ്യത്ത് സംഭവിക്കുന്നതിന്റെ എല്ലാ ഉത്തരവാദിത്തവും അവർക്കാണ്. നൂപുർ മാപ്പു പറഞ്ഞ് പരാമർശം പിൻവലിക്കാൻ വളരെ വൈകി. ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ എന്ന നിബന്ധന പറഞ്ഞാണ് അവർ പരാമർശം പിൻവലിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.

    അതേസമയം, കേസുകളെല്ലാം ഡൽഹിയിൽ പരിഗണിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കോടതി തയാറായില്ല. ഇതേത്തുടർന്ന് നൂപുർ ശർമ സുപ്രീം കോടതിയിൽനിന്ന് ഹർജി പിൻവലിച്ചു.
    Published by:Anuraj GR
    First published: