മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ലക്ഷ്യമിടുന്നതായി ദേശീയ അന്വേഷണ ഏജന്‍സിയ്ക്ക്(NIA) ഇ-മെയില്‍ സന്ദേശം. എന്‍ഐഎയുടെ മുംബൈ ബ്രാഞ്ചിലാണ് ഇ-മെയില്‍ സന്ദേശം ലഭിച്ചത്. എത്രയും വേഗം മോദിയെ കൊല്ലണം. ഇതിനായി 20 സ്ലീപ്പര്‍ സെല്ലുകളെ ഏര്‍പ്പെടുത്തിയെന്ന് ഇ-മെയിലില്‍ പറയുന്നു.
ആരെയും ജീവിക്കാന്‍ അനുവദിക്കില്ലെന്നും ഇരുപത് കിലോഗ്രാം ആര്‍ഡിക്‌സ് പക്കലുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. 'ഞാന്‍ ചില ഭീകരരെ ഇതിനായി കണ്ടു. അവരാണ് ആര്‍ഡിഎക്‌സ് ഉപയോഗിക്കാനായി സഹായിക്കുന്നത്. ബോംബുകളും നേരത്തെ തന്നെ കിട്ടി. ഇതില്‍ ഞാന്‍ സന്തോഷിക്കുന്നു. എനിക്ക് എപ്പോള്‍ വേണമെങ്കിലും സ്‌ഫോടനം നടത്താം. തടയാന്‍ പറ്റുമെങ്കില്‍ തടയൂ. എല്ലാം പ്ലാന്‍ ചെയ്ത് കഴിഞ്ഞു' ഇ-മെയിലില്‍ പറയുന്നു.
SDPI, Popular Front സംഘടനകളെ നിരോധിക്കണമെന്ന് കോൺഗ്രസ്; കർണാടക മുഖ്യമന്ത്രിക്ക് നിവേദനം നൽകി
ബെംഗളൂരു: എസ്ഡിപിഐ (SDPI), പോപ്പുലർ ഫ്രണ്ട് (Popular Front) സംഘടനകളെ നിരോധിക്കണമെന്ന് കോൺഗ്രസ് കർണാടക (Karnataka Congress) ഘടകം. ഇക്കാര്യം ആവശ്യപ്പെട്ട് കോൺഗ്രസിലെ മുസ്ലിം എം എൽ എമാരും എം എൽ സി മാരും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് (Basavaraj Bommai) നിവേദനം നൽകി.
ഹിജാബ് (Hijab), ഹലാൽ (Halal)പ്രതിഷേധങ്ങൾക്ക് പിന്നിൽ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് സംഘടനകളെന്നും എം എൽ എമാരുടെ നിവേദനത്തിൽ ആരോപിക്കുന്നു. അതിനാൽ ഈ രണ്ട് സംഘടനകളെയും നിരോധിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.
സംസ്ഥാനത്ത് ഹിജാബിന്റെ പേരിലുള്ള സംഘർഷങ്ങൾക്ക് പിന്നിൽ എസ്ഡിപിഐ പിന്തുണക്കുന്ന ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയാണെന്ന് നേരത്തെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് ആരോപിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: NIA