• HOME
  • »
  • NEWS
  • »
  • india
  • »
  • NIA IDENTIFIES CAR USED IN PULWAMA ATTACK SAYS OWNER ON THE

പുൽവാമ ഭീകരാക്രമണത്തിന് ഉപയോഗിച്ചത് മാരുതി ഈക്കോ; ഉടമയെ തിരിച്ചറിഞ്ഞു

വാഹനം അനന്ത്നാഗ് സ്വദേശിയുടേത്

വാഹനം അനന്ത്നാഗ് സ്വദേശിയുടേത്

വാഹനം അനന്ത്നാഗ് സ്വദേശിയുടേത്

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച വാഹനത്തെയും അതിന്റെ ഉടമയെയും തിരിച്ചറിഞ്ഞെന്ന് ദേശീയ അന്വേഷണ ഏജൻസി. അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹാറയിൽ നിന്നുള്ള സജ്ജാദ് ഭട്ട് എന്നയാളുടെ ഉടമസ്ഥതയിലുള്ള മാരുതി ഈക്കോ വാഹനമാണ് ചാവേർ സ്ഫോടനത്തിന് ഉപയോഗിച്ചത്. ഫോറൻസിക്, ഓട്ടോമൊബൈൽ വിദഗ്ധരുടെ സഹായത്തോടെയാണു വാഹനം എൻഐഎ തിരിച്ചറിഞ്ഞതെന്ന് ദേശീയ വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. സ്ഫോടനത്തിനുപയോഗിച്ച മിനിവാൻ  ഏഴു തവണ വിൽപനകൾ നടത്തിയ ശേഷമാണ് ഈ വാഹനം സജ്ജാദിന്റെ കൈയിലെത്തുന്നത്. ഭീകരാക്രമണത്തിന് പത്ത് ദിവസം മുൻപാണ് സജ്ജാദ് വാഹനം സ്വന്തമാക്കിയത്.

    ഓട്ടോ മൊബൈല്‍ വിദഗ്ധരുടെയും ഫോറന്‍സിക് സംഘത്തിന്റേയും സഹായത്തോടെയാണ് വാഹനം തിരിച്ചറിയാനായത്. 2011ല്‍ അനന്ത്‌നാഗ് സ്വദേശി തന്നെയായ മുഹമ്മദ് ജലീല്‍ അഹ്മദ് ഹഖനി എന്നയാള്‍ വിറ്റ വാഹനമാണിത്. ഏഴോളം പേരില്‍ നിന്ന് കൈമാറി ഒടുവിലാണ് ഇത് സജ്ജാദ് ഭട്ടിന്റെ പക്കലെത്തിയത്. ഫെബ്രുവരി നാലിനാണ് സജ്ജാദ് ഭട്ട് ഇത് വാങ്ങിയത്. സജ്ജാദ് ഷോപ്പിയാനിലെ സിറാജുല്‍ ഉലൂമിലെ വിദ്യാര്‍ഥിയാണെന്നും എന്‍ഐഎ അറിയിച്ചു. സജ്ജാദ് ഭട്ടും ജയ്ഷെ മുഹമ്മദിൽ ചേർന്നുവെന്നാണ് ലഭിക്കുന്ന വിവരം. വാർത്ത പുറത്തുവന്നതിനു പിന്നാലെ സജ്ജാദ് ഭട്ട് ആയുധമേന്തി നിൽക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളി‍ല്‍ പ്രചരിക്കുന്നുണ്ട്. ഫെബ്രുവരി 23ന് ജമ്മു കശ്മീർ പൊലീസ് ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു.

    ചാവേറാക്രമണത്തിന് ഉപയോഗിച്ച വാഹനത്തിന്റെ വിശദാംശങ്ങൾ പരിശോധിക്കാൻ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ സഹായം എൻഐഎ തേടിയിരുന്നു. മാരുതി ഈക്കോ വാഹനമാണ് ജയ്ഷഷെ ഭീകരൻ ആദിൽ അഹമ്മദ് സിആർപിഎഫ് വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റിയത്. വാഹനത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ചില നമ്പരുകൾ ലഭിച്ചാൽ അത് എവിടെ നിർമിച്ചതാണെന്നു മനസ്സിലാക്കാം. വാഹനം ഏത് ഡീലർ മുഖേനയാണു വിറ്റതെന്നും കണ്ടെത്താനാകും. ഇങ്ങനെയാണ് വാഹന ഉടമയെ എൻഐഎ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ഫെബ്രുവരി 14നാണ് ജമ്മു– ശ്രീനഗർ പാതയിൽ സിആർപിഎഫ് വാഹന വ്യൂഹത്തിനു നേരെ ചാവേർ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ 40 ജവാൻമാർ വീരമൃത്യു വരിച്ചു. ആക്രമണത്തിനു പിന്നിൽ‌ മസൂദ് അസ്ഹറിന്റെ നേതൃത്വത്തിലുള്ള പാക്ക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദാണെന്നു നേരത്തേ തെളിഞ്ഞിരുന്നു.

    First published:
    )}