• HOME
  • »
  • NEWS
  • »
  • india
  • »
  • അമൃത്പാൽ സിംഗിന്റെ ദുബായ് ബന്ധങ്ങൾ അന്വേഷിക്കാൻ എൻഐഎ; ഖലിസ്ഥാൻ ​ഗ്രൂപ്പുകളുമായി ബന്ധം പുലർത്തിയെന്ന് സംശയം

അമൃത്പാൽ സിംഗിന്റെ ദുബായ് ബന്ധങ്ങൾ അന്വേഷിക്കാൻ എൻഐഎ; ഖലിസ്ഥാൻ ​ഗ്രൂപ്പുകളുമായി ബന്ധം പുലർത്തിയെന്ന് സംശയം

ദുബായ് ബന്ധങ്ങളുള്ള നിരവധി ഖാലിസ്ഥാനി ​ഗ്രൂപ്പുകളെക്കുറിച്ചും ഇവരുടെ ഫണ്ടിങ്ങിനെക്കുറിച്ചും എൻഐഎ അന്വേഷിച്ചു വരികയാണ്

  • Share this:

    ഖാലിസ്ഥാന്‍ അനുകൂല സംഘടന നേതാവായ അമൃത്പാൽ സിംഗ് ദുബായിൽ താമസിച്ചിരുന്ന കാലത്ത് ചില ഖലിസ്ഥാൻ അനുകൂല ഗ്രൂപ്പുകളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് അന്വേഷണ ഏജൻസികൾ സംശയിക്കുന്നതായി റിപ്പോർട്ടുകൾ. പഞ്ചാബിലെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെയും യുവാക്കൾക്കിടയിൽ ഖലിസ്ഥാനെക്കുറിച്ച് പ്രചാരണം നടത്തുന്നതിനായി ഇത്തരം ​ഗ്രൂപ്പുകൾ കഴിഞ്ഞ രണ്ട് വർഷത്തിനിടെ പല തവണ മീറ്റിംഗുകൾ നടത്തിയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയതായി ചില ഉന്നത വൃത്തങ്ങൾ അറിയിച്ചു.

    ‘വാരിസ് പഞ്ചാബ് ദേ’ എന്ന സംഘടനയുടെ സ്ഥാപകനും നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദുവിന്റെ മരണശേഷമാണ് അമൃതപാൽ സംഘടനയുടെ ചുമതല ഏറ്റെടുത്തത്. ദുബായ് ബന്ധങ്ങളുള്ള നിരവധി ഖാലിസ്ഥാനി ​ഗ്രൂപ്പുകളെക്കുറിച്ചും ഇവരുടെ ഫണ്ടിങ്ങിനെക്കുറിച്ചും എൻഐഎ അന്വേഷിച്ചു വരികയാണ്. എന്നാൽ, ദുബായിലുള്ള സന്ധു കാർഗോ എന്ന കമ്പനിയിൽ ജോലി ചെയ്തിരുന്ന അമൃത്പാലിന് ഇത്തരം ​ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നു സ്ഥാപിക്കുന്ന തെളിവുകളൊന്നും ഇതുവരെ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടില്ല.

    Also read-2023 ത്രിപുര, നാഗാലാന്റ്, മേഘാലയ തെരഞ്ഞെടുപ്പ്; എക്സിറ്റ് പോൾ ഫലങ്ങൾ

    കപൂർത്തലയിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അമൃത്പാൽ സിംഗ് ജോലിക്കായി ദുബായിലേക്ക് പോയെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ നിന്നും കണ്ടെത്തിയിരിക്കുന്നത്. പിന്നീട് വിവിധ പ്രൊഫൈലുകളിൽ ഒരു ദശാബ്ദത്തോളം ഇയാൾ അവിടെ താമസിച്ചെന്നും ജോലി ചെയ്തെന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പഞ്ചാബിലെ ഒരു പൊലീസ് സ്റ്റേഷനിലേക്ക് അമൃത്പാല്‍ സിംഗിന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് പേര്‍ തോക്കും, വാളുമായി എത്തിയിരുന്നു.

    പൊലീസ് അറസ്റ്റ് ചെയ്ത തങ്ങളുടെ അനുയായികളെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. അജ്‌നാല പൊലീസ് സ്റ്റേഷനിലേക്കാണ് ഇവര്‍ ഇരച്ചുകയറിയത്. മൂന്ന് പൊലീസുകാര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേൽക്കുകയും ചെയ്തിരുന്നു. 2019 മുതൽ, ജമ്മു കശ്മീരിലെ ചില തീവ്രവാദ ഗ്രൂപ്പുകളും ഖാലിസ്ഥാൻ അനുകൂല സംഘടനകളും തമ്മിലുള്ള സഹകരണം വർദ്ധിച്ചതായി രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നു. ദുബായിൽ നിന്നും പഞ്ചാബിലേക്ക് ചില ​ഗ്രൂപ്പൂകൾ മയക്കുമരുന്നുകളും, ആയുധങ്ങളും, വെടിമരുന്നുകളും വിതരണം ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്.

    Also read- അസദുദ്ദീൻ ഒവൈസിയുടെ മകളുടെ ഭർതൃപിതാവ് സ്വയം വെടിവെച്ചു മരിച്ചു

    അന്വേഷണത്തിന്റെ ഭാ​ഗമായി ദുബായിൽ ജോലി ചെയ്യുന്ന ചില യുവാക്കളെ ബന്ധപ്പെട്ടിട്ടുണ്ടെന്നും അത്തരത്തിലുള്ള ഒരു ഡസൻ പേരുടെ പട്ടിക തയ്യാറാക്കി വരികയാണെന്നും എൻഐഎ അറിയിച്ചു. തീവ്രവാദ സംഘടനകളും ഖാലിസ്ഥാൻ അനുകൂല സംഘടനകളും തമ്മിലുള്ള സഹകരണം വർധിക്കുന്നതിനെക്കുറിച്ച് ഇന്റലിജൻസ് ബ്യൂറോയുടെ ഒരു ഇ-ബുക്കിലും ചില സൂചനകളുണ്ട്. “ജെയ്‌ഷെ മുഹമ്മദ് (ജെഎം), ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി), ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്സ് (കെഎൽഎഫ്) തുടങ്ങിയ ഗ്രൂപ്പുകൾ പലപ്പോഴും ഒന്നിച്ചു പ്രവർക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

    ഡ്രോണുകൾ വഴി മയക്കുമരുന്ന് കടത്തുന്നതിനായും ഇവർ ഒന്നിച്ച് പ്രവർത്തിക്കുന്നു. 2022 ഓഗസ്റ്റിൽ പഞ്ചാബിലെ നവാൻഷഹറിൽ വെച്ച് ഗുജറാത്തിൽ നിന്ന് എത്തിയ ഒരു ട്രക്കിൽ നിന്ന് 38 കിലോ ഹെറോയിനാണ് പിടികൂടിയത്. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെഎൽഎഫ് തലവൻ ഹർമീത് സിംഗ്, ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മയക്കുമരുന്ന് വ്യാപാരി ജസ്മീത് സിംഗ് ഹക്കിംസാദ എന്നിവർ പഞ്ചാബിൽ തീവ്രവാദം വളർത്തുന്നതിന് ആവശ്യമുള്ള ഫണ്ടിങ്ങ് കണ്ടെത്താൻ മയക്കുമരുന്ന് വ്യാപാരം നടത്തുന്നുണ്ട്”, എന്നും ഈ ഇ-ബുക്കിൽ പറയുന്നു.

    Published by:Vishnupriya S
    First published: