മദ്യത്തിനു പകരം സാനിറ്റൈസർ എടുത്തു കുടിച്ചു; ഒൻപതു പേർക്ക് ദാരുണാന്ത്യം

വീട്ടിൽ വെച്ച് സാനിറ്റൈസർ കഴിച്ച 28കാരൻ ബോധരഹിതനായി വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിൽ വെച്ച് മരണം സംഭവിക്കുകയായിരുന്നു.

News18 Malayalam | news18
Updated: July 31, 2020, 3:13 PM IST
മദ്യത്തിനു പകരം സാനിറ്റൈസർ എടുത്തു കുടിച്ചു; ഒൻപതു പേർക്ക് ദാരുണാന്ത്യം
sanitizer
  • News18
  • Last Updated: July 31, 2020, 3:13 PM IST
  • Share this:
ഹൈദരാബാദ്: മദ്യം ലഭിക്കാത്തതിനാൽ ഹാൻഡ് സാനിറ്റൈസർ എടുത്തുകുടിച്ചതിനെ തുടർന്ന് ആന്ധ്രാപ്രദേശിൽ ഒൻപതുപേർ മരിച്ചു. പ്രകാശം ജില്ലയിലാണ് സംഭവം. മദ്യം ലഭിക്കാത്തതിനെ തുടർന്ന് ആൽക്കഹോൾ അടങ്ങിയിട്ടുള്ള സാനിറ്റൈസർ എടുത്ത് കുടിക്കുകയായിരുന്നു,

കുരിചെടു നഗരത്തിലാണ് സംഭവം നടന്നത്. ഒരാൾ ബുധാഴ്ച രാത്രിയും രണ്ടുപേർ വ്യാഴാഴ്ച രാത്രിയും ബാക്കിയുള്ള ആറുപേർ വെള്ളിയാഴ്ച രാവിലെയുമാണ് മരിച്ചത്.

എ ശ്രീനു (25), ബി. തിരുപതിയ (37), ജി. റാമിറെഡ്ഡി (60), കദിയം രാംനയ്യ (29), രമണയ്യ (65), രാജിറെഡ്ഡി (65), ബാബു (40), ചാൾസ് (45), അഗസ്റ്റിൻ (47) എന്നിവരാണ് മരിച്ചത്.

കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ ആയതിനാൽ നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും മദ്യഷാപ്പുകൾ കഴിഞ്ഞ 10 ദിവസമായി അടഞ്ഞുകിടക്കുകയാണ്. ഇതിനെ തുടർന്നാണ് കൈ ശുചിയാക്കുന്നതിന് ഉപയോഗിക്കുന്ന സാനിറ്റൈസർ ഇവർ കുടിച്ചത്.

You may also like:കോടിയേരിയും ചെന്നിത്തലയും ആർ.എസ്.എസിന്റെ പേരിൽ ആരോപണം ഉന്നയിക്കുന്നത് ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ട്: കെ സുരേന്ദ്രൻ [NEWS]യു.എ.ഇ കോൺസുലേറ്റിന്റെ റംസാൻ റിലീഫ്; മന്ത്രി കെ.ടി ജലീൽ ചെയർമാനായ സി-ആപ്റ്റിൽ കസ്റ്റംസ് പരിശോധന [NEWS] വീക്ഷണം ലേഖനത്തിന് മറുപടിയുമായി എസ്. രാമചന്ദ്രൻ പിള്ള [NEWS]

മരിച്ചവരിൽ യാചകരും ഉൾപ്പെടുന്നു. സമീപപ്രദേശത്തെ ക്ഷേത്രത്തിനടുത്ത് ഭിക്ഷ എടുത്തുകൊണ്ടിരുന്ന രണ്ടുപേർ വയറിൽ കനത്ത പൊള്ളൽ അനുഭവപ്പെടുന്നതായി പരാതിപ്പെടുകയായിരുന്നു. ഒരാൾ തൽക്ഷണം മരിച്ചു. അടുത്തയാളെ ദർസിയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിൽ ഇരിക്കേ മരിക്കുകയായിരുന്നു.

വീട്ടിൽ വെച്ച് സാനിറ്റൈസർ കഴിച്ച 28കാരൻ ബോധരഹിതനായി വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിൽ വെച്ച് മരണം സംഭവിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെയും സമാനമായ ലക്ഷണങ്ങളുമായി ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവരും മരണത്തിന് കീഴടങ്ങുകയായിരുന്നു. അതേസമയം, സമാനമായ കൂടുതൽ കേസുകൾ ആശുപത്രിയിൽ എത്തിയിട്ടുണ്ടോയെന്ന് കണ്ടെത്താൻ പൊലീസ് ശ്രമം ആരംഭിച്ചു കഴിഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്താൻ പൊലീസ് സൂപ്രണ്ട് സിദ്ദാർത്ഥ് കൗശാൽ ഉത്തരവിട്ടു. പ്രദേശത്തെ കടകളിൽ നിന്ന് പിടിച്ചെടുത്തിട്ടുള്ള സാനിറ്റൈസറുകൾ വിദഗ്ദ പരിശോധനയ്ക്കായി അയച്ചു.
Published by: Joys Joy
First published: July 31, 2020, 3:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading