മുംബൈ: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശത്തെ തുടര്‍ന്ന് പതിനേഴുകാരന്‍ അടക്കം ഒൻപതുപേരെ മഹാരാഷ്ട്ര ഭീകരവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. മുംബ്‌റ, താനെ, ഔറംഗബാദ് എന്നിവിടങ്ങളില്‍നിന്നാണ് ഇവരെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുന്നോടിയായി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ഭീകരബന്ധമുള്ളവരെക്കുറിച്ച് സൂചനകള്‍ ലഭിച്ചത്. പിടിയിലായ ഒമ്പത് പേരെയും കഴിഞ്ഞ മൂന്നാഴ്ചകളായി അന്വേഷണ സംഘം പിന്‍തുടരുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. പിടിയിലായവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
താനെ മുംബ്റ ടൗൺഷിപ്പിൽ വരുന്ന അമൃത് നഗർ, കൗസ, മോത്തിബാഗ്, അൽമാസ് കോളനി എന്നിവിടങ്ങളിൽ അടക്കം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ പന്ത്രണ്ടോളം സംഘങ്ങള്‍ കഴിഞ്ഞ രാത്രിയില്‍ അഞ്ചിടങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് ഒമ്പത് പേര്‍ പടിയിലായത്. രാസവസ്തുക്കള്‍, സ്‌ഫോടകവസ്തുക്കള്‍, മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡ്രൈവുകള്‍, സിം കാര്‍ഡുകള്‍, ആസിഡ്, കത്തികള്‍ തുടങ്ങിയ പിടിയിലായവരില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. ക്രിമിനൽ ഗൂഢാലോചന അടക്കമുള്ള വകുപ്പുകളും യഎപിഎയും പിടിയിലായവർക്കെതിരെ ചുമത്തിയിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.