വിശ്വാസമോ അതോ പ്രാർഥിക്കാനുള്ള അവകാശമോ വലുത്; ശബരിമല ഇന്നുമുതൽ സുപ്രീം കോടതി വിശാലബെഞ്ചിന് മുന്നിൽ

ഒമ്പതംഗ ഭരണഘടന ബെഞ്ച് ഇന്നുമുതല്‍ പരിഗണിക്കുന്നത് യുവതി പ്രവേശവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന നിയമപ്രശ്നങ്ങൾ.

News18 Malayalam | news18
Updated: January 13, 2020, 8:59 AM IST
വിശ്വാസമോ അതോ പ്രാർഥിക്കാനുള്ള അവകാശമോ വലുത്; ശബരിമല ഇന്നുമുതൽ സുപ്രീം കോടതി വിശാലബെഞ്ചിന് മുന്നിൽ
ശബരിമല
  • News18
  • Last Updated: January 13, 2020, 8:59 AM IST
  • Share this:
ന്യൂഡൽഹി: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച ഭരണഘടന ബെ‍ഞ്ചിന്‍റെ വിധിയെ ചോദ്യം ചെയ്തുള്ള 61 പുനഃപരിശോധന ഹർജികൾ കോടതി ഇന്നുമുതൽ പരിഗണിക്കും. എന്നാൽ, 2018 സെപ്റ്റംബർ 28ന് സ്ത്രീ പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്‍റെ വിധി പുനഃപരിശോധിക്കണമെന്ന ആവശ്യത്തിൽ കോടതി വാദം കേൾക്കില്ല. പുന:പരിശോധനാ ഹർജികളെ തുടർന്നുണ്ടായ നിയമപ്രശ്നങ്ങളാണ് കോടതി പരിഗണിക്കുക. മതവിശ്വാസങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ട പൊതുവായ നിയമപ്രശ്നങ്ങളും ബെഞ്ച് വിലയിരുത്തും.

ഒമ്പതംഗ ഭരണഘടന ബെഞ്ച് ഇന്നുമുതല്‍ പരിഗണിക്കുന്നത് യുവതി പ്രവേശവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന നിയമപ്രശ്നങ്ങൾ.

ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എൽ. നാഗേശ്വർ റാവു, മോഹൻ ശാന്തന ഗൗഡർഎസ് അബ്ദുൾ നസീർ, ആർ. സുഭാഷ് റെഡ്ഢി,
ബി.ആർ ഗവായ്‌, സൂര്യകാന്ത് എന്നിവരാണ് അംഗങ്ങൾ. ജസ്റ്റിസ് ആർ.ഭാനുമതിയാണ് ഏക വനിത അംഗം. മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട വിഷയങ്ങളാണ് കോടതി വിലയിരുത്തുക.

നിർഭയ പ്രതികൾക്ക് മരണമണി മുഴങ്ങിത്തുടങ്ങി; ഡമ്മികളെ തിഹാർ ജയിലിൽ തൂക്കിലേറ്റി

വിശ്വാസസ്വാതന്ത്ര്യം, ഭരണഘടനാ ധാർമികത തുടങ്ങി ഏഴ് സുപ്രധാന വിഷയങ്ങളിൽ ബെഞ്ച് വ്യക്തത വരുത്തും. കോടതി പരിശോധിക്കുന്ന ഏഴ് വിഷയങ്ങൾ ഇവയാണ്,

1. ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യവും സമത്വവും തമ്മിലുള്ള പരസ്പര പ്രവര്‍ത്തനം

2. അനിവാര്യമായ മതാചാരങ്ങളുടെ ധാര്‍മികത

3. ഭരണഘടനയിൽ ഊന്നിയ ധാര്‍മികതയ്ക്ക് കൃത്യമായ വിശദീകരണം ഭരണഘടനയിൽ ഇല്ല. അതിന്‍റെ അതിര് നിശ്ചയിക്കുക.

4. ഒരു പ്രത്യേക ആചാരം മതത്തിന്‍റെ അവിഭാജ്യ ഘടകമാണോ, മതപരമായ ആചാരങ്ങള്‍ ആ വിഭാഗത്തിന്‍റെ മേധാവിയാണോ തീരുമാനിക്കേണ്ടത്

5. ഹിന്ദു വിഭാഗങ്ങള്‍ സംബന്ധിച്ച നിര്‍വചനം

6. ഒരു മതത്തിലെ പ്രത്യേകവിഭാഗത്തിന് ഭരണഘടനാ സംരക്ഷണത്തിന് അര്‍ഹതയുണ്ടോ

7. ഒരു പ്രത്യേക മതവിഭാഗത്തിന് പുറത്തുള്ളവര്‍ മറ്റ്‌ മത ആചാരങ്ങൾക്കെതിരെ നല്‍കുന്ന പൊതുതാത്പര്യ ഹര്‍ജികള്‍ സ്വീകരിക്കേണ്ടതുണ്ടോ?

ഈ വിഷയങ്ങൾക്ക് പുറമേ ശബരിമല ക്ഷേത്രത്തിന് ഹിന്ദു ആരാധനാലയ പ്രവേശനച്ചട്ടം ബാധകമാണോ എന്ന് കോടതി പരിശോധിക്കും. മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശനം, ഇതരമതസ്ഥരെ വിവാഹം ചെയ്ത പാഴ്സി സ്ത്രീകള്‍ക്ക് ആരാധനാലയങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക്, ദാവൂതി ബോറ സമൂഹത്തിലെ സ്ത്രീകളുടെ ചേലാകര്‍മം തുടങ്ങിയ വിഷയങ്ങളും കോടതി പരിഗണിച്ചേക്കും.
Published by: Joys Joy
First published: January 13, 2020, 8:57 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading