നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • മുംബൈയിൽ കെട്ടിടം തകർന്നുവീണ് 9 പേർ മരിച്ചു; നിരവധിപേർക്ക് പരിക്ക്

    മുംബൈയിൽ കെട്ടിടം തകർന്നുവീണ് 9 പേർ മരിച്ചു; നിരവധിപേർക്ക് പരിക്ക്

    സ്ത്രീകളും കുട്ടികളും അടക്കം പതിനഞ്ചോളം പേരെ രക്ഷപ്പെടുത്തി

    News18 Malayalam

    News18 Malayalam

    • Share this:
      മുംബൈ മലാഡില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് ഒൻപതുപേര്‍ മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി 11.10 ഓടെയാണ് സംഭവമെന്ന് ബൃഹാന്‍ മുംബൈ കോര്‍പറേഷന്‍ ദുരന്തനിവാരണ സെല്‍ അറിയിച്ചു. കനത്തമഴയെ തുടര്‍ന്നാണ് കാലപ്പഴക്കമുളള കെട്ടിടം തകര്‍ന്നുവീണത്.

      സ്ത്രീകളും കുട്ടികളും അടക്കം പതിനഞ്ചോളം പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചതായി ഡിസിപി വിശാല്‍ താക്കൂര്‍ പറഞ്ഞു. പരിക്കേറ്റവരെ ബിഡിബിഎ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടം നടക്കുന്ന സമയത്ത് 70 പേര്‍ കെട്ടിടത്തിനകത്തുണ്ടായിരുന്നുവെന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ പറയുന്നു. അതിനാല്‍ത്തന്നെ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. പൊലീസും അഗ്നിശമനരക്ഷാസേനാ അംഗങ്ങളും രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടർന്നു.

      Also Read- Kerala Rain Alert | കേരളത്തിൽ ജൂൺ 15 വരെ അതിശക്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ജാഗ്രത





      തകര്‍ന്നുവീണ കെട്ടിടത്തിന് സമീപമുളള മൂന്ന് കെട്ടിടത്തില്‍ നിന്ന് ബിഎംസി ആളുകളെ ഒഴിപ്പിക്കുകയാണ്. ഇവയും ജീര്‍ണാവസ്ഥയിലാണ്.

      കനത്ത മഴ തുടരുന്ന മുംബൈയില്‍ ഇന്നലെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. അടുത്ത നാല് ദിവസത്തേക്ക് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊങ്കണ്‍ കിനാര്‍പറ്റി, മുംബൈ എന്നിവിടങ്ങളില്‍ ഇന്നും അടുത്ത നാല് ദിവസവും കനത്ത മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ദുരന്തനിവാരണ സേനയുടെ കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. മഴയും വെള്ളക്കെട്ടും കാരണം ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.

      കനത്ത മഴയെ തുടര്‍ന്ന് മുംബൈ നഗരത്തിലെ മിക്ക ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പൊതുസ്ഥലങ്ങളിലെ വെള്ളം പമ്പ് ചെയ്ത് നീക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ എല്ലാവിധ സജ്ജീകരണങ്ങളും ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

      English Summary: At least nine people were killed and eight others injured after a residential structure collapsed in New Collector compound, Malad West of Mumbai late on Wednesday night, informed the Brihanmumbai Municipal Corporation (BMC). As per the BMC, the collapse engulfed a nearby residential structure. It also affected another residential structure in the area that is now in a "dangerous condition", the municipal corporation said. Residents from affected structures are being evacuated. Search and rescue operation for trapped people is underway. The injured persons have been shifted to BDBA hospital.
      Published by:Rajesh V
      First published:
      )}