നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • SHOCKING| കിണറിൽ നിന്ന് 9 മൃതദേഹങ്ങൾ; ആറുപേരും ഒരു കുടുംബത്തിലെ അംഗങ്ങൾ

  SHOCKING| കിണറിൽ നിന്ന് 9 മൃതദേഹങ്ങൾ; ആറുപേരും ഒരു കുടുംബത്തിലെ അംഗങ്ങൾ

  നാല് പേരുടെ മൃതദേഹം വ്യാഴാഴ്ച വൈകുന്നേരവും മറ്റ് അഞ്ച് പേരുടെ മൃതദേഹം ഇന്ന് രാവിലെയുമാണ് കണ്ടെത്തിയത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   വാറങ്കല്‍: കുടിയേറ്റ തൊഴിലാളി കുടുംബത്തിലെ ആറ് പേരടക്കം ഒന്‍പത് പേരെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ വാറങ്കല്‍ ജില്ലയിലാണ് സംഭവം. നാല് പേരുടെ മൃതദേഹം വ്യാഴാഴ്ച വൈകുന്നേരവും മറ്റ് അഞ്ച് പേരുടെ മൃതദേഹം ഇന്ന് രാവിലെയുമാണ് കണ്ടെത്തിയത്. ശീതസംഭരണിക്ക് സമീപമുള്ള തുറന്ന കിണറ്റില്‍നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

   മക്‌സൂദ് അലം, ഭാര്യ, മകള്‍, മകളുടെ മൂന്ന് വയസുള്ള കുഞ്ഞ്, മക്കളായ സോഹൈല്‍, ഷബാദ്, ത്രിപുര സ്വദേശിയായ അഹമ്മദ്, ബിഹാര്‍ സ്വദേശികളായ ശ്രീറാം, ശ്യാം എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പശ്ചിമ ബംഗാള്‍ സ്വദേശിയായ മക്‌സൂദ് അലം അദ്ദേഹത്തിന്റെ ഭാര്യ നിഷ എന്നിവര്‍ 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ജോലി തേടി വാറങ്കലില്‍ എത്തിയത്.

   TRENDING:'നല്ല സ്റ്റൈലായി ക്വാറന്റീനിലേക്ക്; ചിത്രം പങ്കുവച്ച് പൃഥ്വിരാജ് [NEWS]COVID 19 | കേരളത്തിൽ രണ്ടാഴ്ചയ്ക്കിടെ 183 പേർക്ക് രോഗബാധ; 83 ശതമാനവും സംസ്ഥാനത്തിന് പുറത്തു നിന്ന് വന്നവർ [NEWS]'ലാൽ അന്ന് പൂജപ്പുര ക്രിക്കറ്റ് ടീമിലെ അംഗം'; നടന വിസ്മയത്തിന് ജന്മദിനാശംസകൾ നേർന്ന് ദുബായിൽ നിന്നൊരു സഹപാഠി [NEWS]

   മക്‌സൂദിനും ഭാര്യയ്ക്കും ചണ മില്ലിലാണ് ജോലി. കരിബാദില്‍ വാടക വീട്ടിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജോലി ചെയ്തിരുന്ന ചണ മില്ലിലെ ഗോഡൗണില്‍ ഒരു മുറിയില്‍ താമസിക്കാന്‍ അനുവാദം നല്‍കണമെന്ന് ഉടമയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മക്‌സൂദിന്റെ കുടുംബം ഗോഡൗണിലെ താഴത്തെ നിലയിലെ മുറിയിലും ബിഹാറില്‍ നിന്നുള്ള യുവാക്കളായ രണ്ട് പേര്‍ ഒന്നാമത്തെ നിലയിലുമാണ് താമസിച്ചിരുന്നത്.

   കുടുംബത്തെ കാണാതായതോടെ ആദ്യം ബിഹാര്‍ സ്വദേശികളായ യുവാക്കളെയാണ് പൊലീസ് സംശയിച്ചത്. എന്നാൽ ഇന്നു രാവിലെ ഇവരുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.

   മരിച്ച ഷക്കീല്‍ ചണ മില്ലിലെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ശ്യാം, ശ്രീറാം എന്നിവര്‍ മില്ലിലെ പണിക്കാരായിരുന്നു. ഇയാളുടെ മകള്‍ വിവാഹമോചനം നേടിയതിന് ശേഷം തന്റെ മൂന്ന് വയസുള്ള കുഞ്ഞുമായി മക്‌സൂദിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. കൊല്ലപ്പെട്ട ഇവരുടെ ആരുടേയും ശരീരത്തില്‍ മറ്റ് മുറിവുകളൊന്നും ഉണ്ടായിരുന്നില്ല. ഇത് ദുരൂഹത വർധിപ്പിക്കുന്നു. പൊലീസ് അന്വേഷണം തുടങ്ങി.   First published:
   )}