• HOME
  • »
  • NEWS
  • »
  • india
  • »
  • കർണാടകത്തിൽ ടെമ്പോയും ട്രക്കും കൂട്ടിയിടിച്ച് ഒമ്പത് പേർ മരിച്ചു; 11 പേർക്ക് പരിക്ക്

കർണാടകത്തിൽ ടെമ്പോയും ട്രക്കും കൂട്ടിയിടിച്ച് ഒമ്പത് പേർ മരിച്ചു; 11 പേർക്ക് പരിക്ക്

അപകടത്തിൽപ്പെട്ടവർ സഞ്ചരിച്ച ടെമ്പോ ട്രാക്‌സിൽ 24 ഓളം യാത്രക്കാർ തിങ്ങിനിറഞ്ഞിരുന്നു

  • Last Updated :
  • Share this:
    ബംഗളുരു: കർണാടകത്തിലെ തുംകുരു ജില്ലയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പടെ ഒമ്പത് പേർ മരിച്ചു. ടെമ്പോയും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെയാണ് തുംകുരു ജില്ലയിലെ സിറയ്ക്ക് സമീപം ദേശീയ പാതയിൽ അപകടം ഉണ്ടായത്. അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

    അപകടത്തിൽപ്പെട്ടവരും പരിക്കേറ്റവരുമെല്ലാം ദിവസക്കൂലിക്കാരും റായ്ച്ചൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന തൊഴിലാളികളുമാണെന്ന് സംഭവസ്ഥലം സന്ദർശിച്ച ഷാപൂർവാഡ് എസ്.പി രാഹുൽ കുമാർ പറഞ്ഞു.

    അപകടത്തിൽപ്പെട്ടവർ സഞ്ചരിച്ച ടെമ്പോ ട്രാക്‌സിൽ 24 ഓളം യാത്രക്കാർ തിങ്ങിനിറഞ്ഞിരുന്നു, മരിച്ചവരിൽ മൂന്നു കുട്ടികളും ഉൾപ്പെടുന്നുവെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

    ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ, പോലീസ് സൂപ്രണ്ട് എന്നിവരുമായി സംസാരിച്ചതായും പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കാൻ നിർദ്ദേശം നൽകിയതായും തുംകുരു ജില്ലാ ഇൻചാർജ് കൂടിയായ ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പ്രസ്താവനയിൽ പറഞ്ഞു.

    Summary- Nine people, including three children, died in a car accident in Tumkuru district of Karnataka. The accident occurred when a tempo collided with a truck. An accident took place on the national highway near Sira in Tumkuru district this morning. 11 people were injured in the accident. They have been shifted to a nearby hospital.
    Published by:Anuraj GR
    First published: