ന്യൂഡൽഹി: ബിഹാർ മുൻ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതദൾ നേതാവുമായ ലാലു പ്രസാദ് യാദവിന്റെ ഒമ്പത് സുരക്ഷ ഉദ്യോഗസ്ഥർക്ക്
കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരെ ചുമതലകളിൽ നിന്ന് നീക്കി. പുതിയ ഒമ്പത് സുരക്ഷ ഉദ്യോഗസ്ഥരെ നിയമിക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് നിർദ്ദേശം നൽകിയതായി അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ വ്യക്തമാക്കി.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധുപ്പെട്ട് 2017 മുതൽ ലാലു പ്രസാദ് യാദവ് ജയിലിലാണ്. നിലവിൽ നിരവധി രോഗങ്ങൾക്ക് ചികിത്സയിലാണ് അദ്ദേഹം. "ലാലു പ്രസാദിന്റെ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്ന ഒമ്പത് സുരക്ഷ ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് അവരെ ചുമതലകളിൽ നിന്ന് നീക്കി. പുതിയ ഒമ്പത് സുരക്ഷ ഉദ്യോഗസ്ഥരെ നിയമിക്കാൻ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടുണ്ട്" - ആർ ജെ ഡി നേതാവിനെ ചികിത്സിക്കുന്ന ഡോ. ഉമേഷ് പ്രസാദ് പറഞ്ഞു.
You may also like:തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം ജനാധിപത്യ വിരുദ്ധമെന്ന് മുല്ലപ്പള്ളി [NEWS]മുസ്ലിങ്ങൾക്ക് പരിക്കേൽക്കാതെ ഇന്ത്യക്കെതിരെ അണുവായുധം പ്രയോഗിക്കാൻ കഴിയും [NEWS] കോവിഡ് രോഗികളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിക്കുന്നതില്‍ തെറ്റില്ലെന്ന് ഹൈക്കോടതി [NEWS]
2018ൽ റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചതു മുതൽ അവിടെ ചികിത്സയിലാണ് അദ്ദേഹം.
കാലിത്തീറ്റ കുംഭകോണ കേസുമായി ബന്ധപ്പെട്ട് 2017ൽ അറസ്റ്റിലായ അദ്ദേഹത്തെ ബിർസ മുണ്ട സെൻട്രൽ ജയിലിൽ നിന്നാണ് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയത്. 2018 മുതൽ ഇദ്ദേഹം രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലാണ്. കാലിത്തീറ്റ അഴിമതിക്കേസിൽ സിബിഐ കോടതി ശിക്ഷ വിധിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ ബിർസ മുണ്ട സെൻട്രൽ ജയിലിൽ അടച്ചത്.
ജാർഖണ്ഡിൽ കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ലാലു പ്രസാദ് യാദവിനെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ ഔദ്യോഗിക താമസസ്ഥലമായ കെല്ലി ബംഗ്ലാവിലേക്ക് ഈ മാസമാദ്യം മാറ്റിയിരുന്നു.
ജാർഖണ്ഡിൽ ഇതുവരെ 27,255 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.