കൈയിലിട്ട മെഹന്ദിയുടെ ഗന്ധം മൂലം ഒന്‍പതു വയസ്സുകാരിക്ക് അപസ്മാരം. ഡല്‍ഹിയിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2023 ജനുവരി ലക്കം ക്ലിനിക്കല്‍ ന്യൂറോ ഫിസിയോളജിയില്‍ ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ടുണ്ടെന്നും സര് ഗംഗാ റാം ഹോസ്പിറ്റല്‍ അധികൃതര്‍ വ്യക്തമാക്കി.
മെഹന്ദി ഇട്ടതിനെ തുടര്‍ന്ന് ഒമ്പത് വയസ്സുള്ള കുട്ടിക്ക് അപസ്മാരം ബാധിച്ചതായി ആശുപത്രിയിലെ ന്യൂറോളജി വിഭാഗം റിപ്പോര്‍ട്ട് ചെയ്തതായി ലേഖനത്തില്‍ പറയുന്നു. മെഹന്ദി ഇട്ടതിന് ശേഷം പെണ്‍കുട്ടിക്ക് അപസ്മാരം അനുഭവപ്പെടുകയും ഉടന്‍ തന്നെ ബോധം കെട്ട് വീഴുകയുമായിരുന്നു. കൂടുതല്‍ പരിശോധനക്കായി പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടിൽ പറയുന്നു.
Also read-മംഗളൂരുവിൽ ഭക്ഷ്യവിഷബാധയേറ്റ് 130 വിദ്യാർത്ഥികൾ ആശുപത്രിയിൽ
ഇത് തികച്ചും അസാധാരണമായ ഒരു കേസായിരുന്നുവെന്ന് ആശുപത്രിയിലെ ന്യൂറോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. (കേണല്‍) പി കെ സേതി പറഞ്ഞു. പതിവായി മെഹന്ദി ഇടുന്നത് ചിലരില്‍ അപസ്മാരത്തിന് കാരണമാകുമെന്ന് സേതി പറഞ്ഞു. ‘മൈലാഞ്ചി’ക്ക് രൂക്ഷ ഗന്ധമുണ്ട്, പെണ്‍കുട്ടിയുടെ കൈയില്‍ ഇട്ടിരുന്ന മെഹന്ദി നെഞ്ചിലേക്ക് അടുപ്പിച്ചപ്പോള്‍, അവള്‍ക്ക് അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ വീണ്ടും കാണിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടിൽ പറയുന്നു. തുടര്‍ന്ന് രോഗിക്ക് അസ്വസ്ഥത അനുഭവപ്പെടുകയും, അപസ്മാരം ഉണ്ടാകുകയും ചെയ്തു.
മെഹന്ദി ഇട്ടതുകൊണ്ടല്ല പെണ്‍കുട്ടിക്ക് അപസ്മാരം ഉണ്ടായത് മറിച്ച് ഫങ്ഷണല്‍ അനാട്ടമിക് നെറ്റ്വര്‍ക്കുകളുടെ ഉത്തേജനത്തിലേക്ക് നയിക്കുന്ന ഒരു ഉത്തേജകമായി മെഹന്ദിയുടെ ഗന്ധം പ്രവര്‍ത്തിച്ചതാണ് ഇതിന് പിന്നിലെ കാരണമെന്ന് സേതി പറഞ്ഞു.
Also read-മുടി നീളം കുറച്ചു വെട്ടിയതിന് 2 കോടി നഷ്ടപരിഹാരത്തിനുള്ള വിധി സുപ്രീംകോടതി റദ്ദാക്കി
രോഗിക്ക് സോഡിയം വാള്‍പ്രോട്ട് നല്‍കുകയും, മെഹന്ദി ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ മാതാപിതാക്കളോട് നിര്‍ദേശിക്കുകയും ചെയ്തു. നിലവില്‍ രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.