മാധ്യമപ്രവർത്തകന്റെ മകനെ തട്ടിക്കൊണ്ടുപോയി 45 ലക്ഷം ആവശ്യപ്പെട്ടു; പൊലീസിനെ അറിയിച്ചപ്പോൾ ഒൻപതുകാരനെ കൊന്നു

മഹാബൂബാദിലെ സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്ത പൊലീസ് കുട്ടിയെ പ്രതി ബൈക്കിൽ കയറ്റുന്നത് കണ്ടു. ഇത് അനുസരിച്ച് മെക്കാനിക്കിനെ പിടികൂടിയതായി പൊലീസ് പറഞ്ഞു.

News18 Malayalam | news18
Updated: October 22, 2020, 4:49 PM IST
മാധ്യമപ്രവർത്തകന്റെ മകനെ തട്ടിക്കൊണ്ടുപോയി 45 ലക്ഷം ആവശ്യപ്പെട്ടു; പൊലീസിനെ അറിയിച്ചപ്പോൾ ഒൻപതുകാരനെ കൊന്നു
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: October 22, 2020, 4:49 PM IST
  • Share this:
വാറങ്കൽ (തെലങ്കാന): മാധ്യമപ്രവർത്തകന്റെ ഒൻപതു വയസുള്ള മകനെ തട്ടിക്കൊണ്ടു പോയി 45 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. സംഭവം പൊലീസിനെ അറിയിച്ചതിനു പിന്നാലെ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയയാൾ കൊന്നു. തെലങ്കാനയിലെ മഹബുബബാദ് നഗരത്തിലാണ് 45 ലക്ഷത്തിന്റെ മോചനദ്രവ്യത്തിനു വേണ്ടി ഒമ്പതു വയസുള്ള മകനെ തട്ടിക്കൊണ്ടു പോയത്. ഇരുപത്തിമൂന്നുകാരനായ കൊലയാളിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ബുധനാഴ്ച കണ്ടെത്തുകയായിരുന്നു.

റനിത് റെഡ്ഡി - വസന്ത ദമ്പതികളുടെ മകനായ ദീക്ഷിതിനെയാണ് ഞായറാഴ്ച വൈകുന്നേരം 5.40 മുതൽ കാണാതായത്. പൊലീസിനെ സമീപിച്ചതിനു ശേഷം 45 ലക്ഷം രൂപയുടെ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടു പോയ സാഗർ എന്ന മെക്കാനിക് കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചു. ഞായറാഴ്ച രാത്രി 09.15 ഓടെയാണ് ഈ വിളിയെത്തിയത്.

You may also like:ഇരുപത്തിനാല് മണിക്കൂറിനിടെ 55,838 പോസിറ്റീവ് കേസുകൾ [NEWS]തെറ്റുകളും വീഴ്ചകളും ചൂണ്ടിക്കാട്ടുന്നവരുടെ വായടപ്പിക്കുകയാണ് സര്‍ക്കാര്‍; രൂക്ഷവിമർശനവുമായി എം കെ മുനീർ [NEWS] ഇന്ത്യൻ നിർമിത വെബ് ബ്രൗസറുമായി ജിയോ; JioPagesൽ വ്യക്തി വിവരങ്ങൾ സുരക്ഷിതം [NEWS]

കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതിനു ശേഷം കുന്നിൻമുകളിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. ഒക്ടോബർ 18ന് ആയിരുന്നു സംഭവം. കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ 23കാരനായ മെക്കാനിക്കിന് കുട്ടിയുടെ പിതാവായ മാധ്യമപ്രവർത്തകനെ അറിയാമായിരുന്നെന്നും പൊലീസ് പറഞ്ഞു.

ഞായറാഴ്ച വീടിനു മുന്നിൽ വച്ച് കളിക്കുന്നതിനിടെ കുട്ടിയെ ബൈക്കിലെത്തിയ ആൾ തട്ടിക്കൊണ്ടു പോകുകയായിരുന്നു. കുട്ടിയ തട്ടിക്കൊണ്ടു പോയതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ വ്യക്തമായിരുന്നു. കുട്ടിയെ വിട്ടു തരണമെങ്കിൽ 45 ലക്ഷം രൂപ നൽകണമെന്നും അല്ലാത്തപക്ഷം കുട്ടിയെ കൊലപ്പെടുത്തുമെന്ന് അമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടിയെ കാണാതായ വിവരം കുടുംബം പൊലീസിൽ അറിയിച്ചു. വീട്ടുകാരുടെ പരാതിയെ തുടർന്ന് നടത്തിയ തിരിച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.കുട്ടിയെ വിട്ടയച്ചാൽ താനാരാണെന്ന് കുട്ടി വെളിപ്പെടുത്തുമെന്ന് ഭയന്നതിനെ തുടർന്ന് മെക്കാനിക്ക് ആയ സാഗർ കുട്ടിയെ കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതിനു ശേഷം ഇന്റർനെറ്റ് വഴി കുട്ടിയുടെ മാതാപിതാക്കളെ വിളിച്ച് മോചനദ്രവ്യമായി 45 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ആഡംബരജീവിതം നയിക്കാൻ കുറഞ്ഞ സമയത്തിനുള്ളിൽ പണമുണ്ടാക്കാൻ ഇയാൾ ആഗ്രഹിച്ചതിന്റെ ഭാഗമായിട്ട് ആയിരുന്നു തട്ടിക്കൊണ്ടു പോകലെന്ന് പൊലീസ് പറഞ്ഞു.

കുട്ടിയുടെ പിതാവ് അടുത്തിടെ ഒരു വസ്തു വാങ്ങിയതായി അറിഞ്ഞ ഇയാൾ എളുപ്പത്തിൽ പണം സമ്പാദിക്കാൻ കുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. തയ്യാറാക്കിയ പദ്ധതി അനുസരിച്ച് ഒക്ടോബർ 18ന് മാധ്യമപ്രവർത്തകന്റെ വീട്ടിലെത്തിയ ഇയാൾ കുട്ടിയെ വിളിച്ചു. മാധ്യമപ്രവർത്തകനും കുട്ടിക്കും ഇയാളെ നേരത്തെ അറിയാമായിരുന്നു. അതുകൊണ്ടു തന്നെ കുട്ടി ഇയാൾക്കൊപ്പം ബൈക്കിൽ പോയി. ഇത്തരത്തിൽ ആയിരുന്നു തട്ടിക്കൊണ്ടു പോകൽ നടന്നതനെന്ന് മഹബുബബാദ് ജില്ല പൊലീസ് സൂപ്രണ്ട് കോത്തി റെഡ്ഡി പറഞ്ഞു.

പിന്നീട് മഹാബൂബാദിലെ സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്ത പൊലീസ് കുട്ടിയെ പ്രതി ബൈക്കിൽ കയറ്റുന്നത് കണ്ടു. ഇത് അനുസരിച്ച് മെക്കാനിക്കിനെ പിടികൂടിയതായി പൊലീസ് പറഞ്ഞു. കുറ്റകൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
Published by: Joys Joy
First published: October 22, 2020, 4:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading