ന്യൂഡല്‍ഹി: ലോക്സഭയില്‍ പുതിയ റെക്കോര്‍ഡിന് അവസരമൊരുക്കി സ്പീക്കര്‍ ഓം ബിര്‍ല. സഭാ നടപടികള്‍ പൂര്‍ണസജ്ജമായ ആദ്യ ആഴ്ച തന്നെ 93 പുതുമുഖങ്ങള്‍ക്കാണ് സ്പീക്കര്‍ സംസാരിക്കാന്‍ അവസരം നല്‍കിയത്. 2014 ല്‍ ആദ്യമായി ലോകസഭയിലെത്തിയപ്പോള്‍ ആദ്യ ഒരുവര്‍ഷത്തിനിടയില്‍ ഒരിക്കല്‍പ്പോലും സംസാരിക്കാന്‍ അവസരം ലഭിക്കാതിരുന്ന ഓം ബിര്‍ലയുടെ നീക്കം മധുരപ്രതികാരവുമായി മാറി.
നേരത്തെ സപീക്കറായി അധികാരമേറ്റയുടന്‍ തന്നെ തനിക്ക് സംഭവിച്ചത് പുതിയ എംപിമാര്‍ക്ക് സംഭവിക്കാതിരിക്കാനാകും ശ്രമിക്കുകയെന്ന് ഓം ബിര്‍ല വ്യക്തമാക്കിയിരുന്നു. 17 ാം ലോക്സഭയില്‍250 എംപിമാരാണ് പുതിയ അംഗങ്ങള്‍. ഇവരില്‍ 93 പേര്‍ക്കാണ് ആദ്യ ആഴ്ചതന്നെ സംസാരിക്കാന്‍ അവസരം ലഭിച്ചത്.
ശൂന്യവേളകളില്‍ പുതു എംപിമാര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കികൊണ്ടാണ് ഓം ബിര്‍ലയുടെ പരീക്ഷണം. എന്നാല്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയം ഉള്‍പ്പെടെയുള്ള പല വിഷയങ്ങളും പരിഗണിക്കാതിരുന്ന സ്പീക്കര്‍ക്കെതിരെ വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.