'അമ്മയെ പോലും തിരിച്ചറിയാനാകുന്നില്ല, ചികിത്സ വേണം'; വീണ്ടും കോടതിയെ സമീപിച്ച് നിർഭയ കേസിലെ പ്രതി

നിർഭയ കേസിലെ പ്രതി വിനയ് കുമാർ ശർമ്മയാണ് കോടതിയെ സമീപിച്ചത്.

News18 Malayalam | news18-malayalam
Updated: February 20, 2020, 5:26 PM IST
'അമ്മയെ പോലും തിരിച്ചറിയാനാകുന്നില്ല, ചികിത്സ വേണം'; വീണ്ടും കോടതിയെ സമീപിച്ച് നിർഭയ കേസിലെ പ്രതി
nirbhaya case
  • Share this:
ന്യൂഡൽഹി: തലയ്ക്കും കൈയ്ക്കും പരിക്കേറ്റെന്നും സ്‌കീസോഫ്രീനിയ എന്ന മാനസികരോഗം ബാധിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി നിർഭയ കേസിലെ പ്രതി വീണ്ടും കോടതിയെ സമീപിച്ചു. ഹർജിയിൽ അഡീഷണൽ സെഷൻ ജഡ്ജി ധർമേന്ദർ റാണ തിഹാർ ജയിൽ അധികൃതരുടെ വിശദീകരണം തേടി.

നിർഭയ കേസിലെ പ്രതിയായ വിനയ് കുമാർ ശർമ്മയാണ് കോടതിയെ സമീപിച്ചത്. ഞായറാഴ്ച വൈകിട്ട് ഇയാൾ  തല ഭിത്തിയിൽ ഇടിച്ച്  സ്വയം പരിക്കേല്‍പ്പിച്ചിരുന്നു. പരിക്കേറ്റതിനാല്‍ എത്രയുംപെട്ടെന്ന് വിദഗ്ധ വൈദ്യസഹായം നല്‍കണമെന്നാണ് ആവശ്യം. വിനയ് ശര്‍മയ്ക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

വിനയ് ശര്‍മയ്ക്ക് സ്വന്തം അമ്മയെ പോലും ഇപ്പോള്‍ തിരിച്ചറിയാനാകുന്നില്ലെന്നും ഇയാള്‍ക്ക് സ്‌കീസോഫ്രീനിയ എന്ന മാനസികരോഗം ബാധിച്ചിട്ടുണ്ടെന്നുമാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. വിനയ് ശര്‍മയെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ബിഹേവിയര്‍ ആന്‍ഡ് അലൈഡ് സയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കണമെന്നും അഭിഭാഷകനായ എ.പി. സിങ് നല്‍കിയ അപേക്ഷയില്‍ പറയുന്നു.

നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാനുള്ള ഉത്തരവ് അടുത്തിടെ കോടതി പുറപ്പെടുവിച്ചിരുന്നു.  പ്രതികളായ വിനയ് ശര്‍മ, അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, മുകേഷ് സിങ് എന്നിവരെ മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റാണമെന്നാണ് ഉത്തരവ്. ഇതിനിടയിലാണ് പ്രതികളിലൊരാൾ സ്വയം പരിക്കേൽപ്പിച്ച ശേഷം കോടതിയെ സമീപിച്ചിരിക്കുന്നത്.

Also Read മതിലിൽ തലകൊണ്ടിടിച്ചു: തിഹാർ ജയിലിൽ സ്വയം പരിക്കേൽപ്പിച്ച് നിർഭയ കേസ് പ്രതി

 
First published: February 20, 2020, 5:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading