ഇന്റർഫേസ് /വാർത്ത /India / നിർഭയ: വധശിക്ഷക്ക് വിധേയരായവരുടെ മൃതദേഹങ്ങൾ സംസ്ക്കരിച്ചു

നിർഭയ: വധശിക്ഷക്ക് വിധേയരായവരുടെ മൃതദേഹങ്ങൾ സംസ്ക്കരിച്ചു

nirbhaya case

nirbhaya case

പുലർച്ചെ 5.30ന്നായിരുന്നു നാല് പ്രതികളുടേയും വധശിക്ഷ തീഹാർ ജയിലിൽ നടപ്പിലാക്കിയത്.

  • Share this:

ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷക്ക് വിധേയരായവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. പോസ്റ്റുമോർട്ടം നടപടിക്കൾ പൂർത്തിയാക്കിയ ശേഷം വെള്ളിയാഴ്ടച വൈകീട്ട് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയായിരുന്നു.

പുലർച്ചെ 5.30ന്നായിരുന്നു നാല് പ്രതികളുടേയും വധശിക്ഷ തീഹാർ ജയിലിൽ നടപ്പിലാക്കിയത്. 6 മണിക്ക് മരണം സ്ഥിരീകരിച്ചു. 9 മണിക്ക് ദിൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ ആരംഭിച്ച പോസ്റ്റുമോർട്ടം നടപടികൾ മണിക്കൂറുകൾ നീണ്ടു.ഇന്ത്യയില്‍ പരിചയ സമ്പന്നരായ ആരാച്ചാര്‍മാരുടെ കുറവുണ്ടെന്ന ശത്രുഘ്‌നന്‍ ചൗഹാൻ കേസിലെ കോടതി നിരീക്ഷണത്തിന്റെ ഭാഗമയാണ് തൂക്കിലേറ്റവരുടെ പോസ്റ്റ്‌മോര്‍ട്ടം നിര്‍ബന്ധമാക്കിയത്.

മരണം നടന്നത് സെര്‍വിക്കല്‍ വെര്‍ട്ടിബ്രേറ്റിന് സ്ഥാനചനലം നടന്നാണോ അതോ ശ്വാസം മുട്ടിയാണോ എന്ന് പോസ്റ്റുമോർട്ടത്തിലൂടെ കണ്ടെത്താനാവും.

You may also like:COVID 19 Live Updates | സംസ്ഥാനത്ത് കോവിഡ് 19 രോഗബാധിതരുടെ എണ്ണം 40; കാസർകോട് മാത്രം രോഗം സ്ഥിരീകരിച്ചത് 6 പേരിൽ [NEWS]'ജനതാ കർഫ്യൂവിനോട് പൂർണ സഹകരണം; KSRTC- മെട്രോ സർവീസുകൾ നിർത്തിവയ്ക്കും': മുഖ്യമന്ത്രി [NEWS]അമലാ പോൾ വിവാഹിതയായി; രാജസ്ഥാനി വേഷത്തിൽ വധൂവരൻമാർ [PHOTOS]

പ്രതികളുടെ മൃതദേഹം കണാനായി തീഹാർ ജയിലിൽ ബന്ധുക്കൾ എത്തിയിരുന്നുെവെങ്കിലും കാണാൻ അനുവദിച്ചില്ല. മൃതദേഹവുമായി പ്രകടനം നടത്തരുത് പൊതുദർശനം പാടില്ല തുടങ്ങിയ ഉറപ്പുകൾ ബന്ധുക്കള്‍ എഴുതി നല്‍കിയശേഷമാണ് ജയിൽ അധികൃതർ വിട്ടുനല്‍കിയത്.

വിനയ് ശർമ്മ, പവൻ ഗുപ്ത എന്നിവരുടെ മൃതദേഹങ്ങൾ തെക്കൻ ദില്ലിയിലെ രവിദാസ് ക്യാമ്പിലെ വീടുകളിലേക്ക് ബന്ധുക്കൾ കൊണ്ടുപോയി.

അക്ഷയ് കുമാറിന്റെ മൃതദേഹം ബീഹാറിലെ ഔറംഗബാദിലുള്ള ഗ്രാമത്തിണ് സംസ്കരിച്ചത്. .മുകേഷിന്റെ കുടുംബാംഗങ്ങൾ മൃതദേഹം രാജസ്ഥാനിലും സംസ്കരിച്ചു.

First published:

Tags: Death Penalty, Delhi gang rape, Delhi Gang rape case, Nirbhaya Case, Supreme court, Supreme court Nirbhaya Case