നിർഭയ; പ്രതികളെ മാർച്ച് 20ന് തൂക്കിലേറ്റും: പുതിയ മരണ വാറണ്ട് പുറത്തിറക്കി ഡൽഹി കോടതി
നിർഭയ; പ്രതികളെ മാർച്ച് 20ന് തൂക്കിലേറ്റും: പുതിയ മരണ വാറണ്ട് പുറത്തിറക്കി ഡൽഹി കോടതി
മാർച്ച് 20ന് പുലർച്ചെ 5.30ന് പ്രതികളെ തൂക്കിലേറ്റാനാണ് ഉത്തരവ്.
nirbhaya case
Last Updated :
Share this:
ന്യൂഡൽഹി: നിർഭയ കേസിലെ നാല് പ്രതികളെയും മാർച്ച് 20ന് തൂക്കിലേറ്റും. പുതിയ മരണ വാറണ്ട് ഡൽഹി പാട്യാല ഹൗസ് കോടതി പുറപ്പെടുവിച്ചു. മാർച്ച് 20ന് പുലർച്ചെ 5.30ന് പ്രതികളെ തൂക്കിലേറ്റാനാണ് ഉത്തരവ്.
പ്രതിയായ പവൻ ഗുപ്തയുടെ ദയാഹര്‍ജി രാഷ്ട്രപതി രാം നാഥ് കോവിന്ദ് ബുധനാഴ്ച തള്ളിയിരുന്നു. നേരത്തെ മറ്റ് പ്രതികളായ മുകേഷ്, വിനയ്, അക്ഷയ് എന്നിവരുടെ ദയാഹർജികളും രാഷ്ട്രപതി തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ മാര്‍ച്ച് ഇരുപതിന് തന്നെ പ്രതികളെ തൂക്കിലേറ്റാനാണ് സാധ്യത.
ജനവരി ഏഴിന് പ്രതികളെ തൂക്കിലേറ്റാനാണ് ആദ്യം മരണവാറണ്ട് ഉണ്ടായിരുന്നത്. ദയാഹര്‍ജികളും മറ്റും പരിഗണനയിലുള്ളത് കാരണം ഇതിന് ശേഷം രണ്ട് തവണ വീണ്ടും മരണ വാറണ്ട് പുറപ്പെടുവിച്ചു. മാർച്ച് മൂന്നിന് തൂക്കിലേറ്റാനായിരുന്നു അവസാനം പുറപ്പെടുവിച്ച മരണവാറണ്ട്. എന്നാൽ പവൻ ഗുപ്തയുടെ ദയാഹർജി പരിഗണിക്കേണ്ടിയിരുന്നതാൽ ഇത് മാറ്റുകയായിരുന്നു.
2012 ഡിസംബർ 16നാണ് ഡൽഹിയിൽ ഓടുന്ന ബസിൽവെച്ച് ഫിസിയോതെറാപ്പി വിദ്യാർഥിനിയായ പെൺകുട്ടി ക്രൂര ബലാത്സംഗത്തിന് ഇരയായത്.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.