ന്യൂഡൽഹി: കോടതി മുറിയിൽ മകന്റെ ജീവനു വേണ്ടി യാചിച്ച് നിർഭയ കേസ് പ്രതിയുടെ അമ്മ. ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി മുറിയിലാണ് നാടകീയ രംഗങ്ങള്‍ ഉണ്ടായത്. നിർഭയ കേസിലെ നാല് പ്രതികളുടെയും വധ ശിക്ഷ 22ന് നടപ്പാക്കുമെന്ന കോടതി വിധിക്ക് മുമ്പാണ് നാടകീയ രംഗങ്ങൾ.
also read:
Breaking: നിർഭയ കേസ് പ്രതികൾക്ക് മരണ വാറണ്ട്; തൂക്കിലേറ്റുന്ന തീയതി പ്രഖ്യാപിച്ചു
പ്രതികളില്‍ ഒരാളായ മുകേഷ് സിങ്ങിന്റെ അമ്മ നിര്‍ഭയയുടെ അമ്മയുടെ അരികിലെത്തി മകന്റെ ജീവനുവേണ്ടി യാചിക്കുകയായിരുന്നു. ആശാദേവിയുടെ സാരിയില്‍ പിടിച്ചുകൊണ്ട് എന്റെ മകനോട് പൊറുക്കണമെന്നും അവന്റെ ജീവനുവേണ്ടി ഞാന്‍ യാചിക്കുകയാണെന്നും പറഞ്ഞുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
'എനിക്കും ഒരു മകളുണ്ടായിരുന്നു. അവള്‍ക്ക് എന്താണ് സംഭവിച്ചത്?അതൊക്കെ എനിക്ക് എങ്ങനെ മറക്കാന്‍ കഴിയും. ഏഴ് വര്‍ഷമായി ഞാന്‍ നീതിക്കുവേണ്ടി കാത്തിരിക്കുകയാണ്' - ഇതായിരുന്നു നിര്‍ഭയയുടെ അമ്മയുടെ മറുപടി. ഇതോടെ കോടതി മുറിയില്‍ നിശബ്ദത പാലിക്കണമെന്ന് ജഡ്ജി നിര്‍ദ്ദേശിച്ചു.
മകള്‍ക്ക് നീതി ലഭിച്ചുവെന്നും ജനുവരി 22 തനിക്ക് സുപ്രധാന ദിനമാണെന്നും നിർഭയയുടെ അമ്മ പിന്നീട് കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
നിര്‍ഭയ കേസ് പ്രതികളായ മുകേഷ് സിങ് (32), പവന് ഗുപ്ത (25), വിനയ് ശര്‍മ (26), അക്ഷയ് കുമാര്‍ സിങ് (31) എന്നിവരുടെ വധശിക്ഷയാണ് 22ന് നടപ്പാക്കുന്നത്. പ്രതികള്‍ കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
തിഹാറിലെ മൂന്നാം നമ്പർ ജയിലിലെ പ്രത്യേക തടവറകളില്‍ ഒറ്റയ്ക്ക് പാര്‍പ്പിച്ചിരിക്കുകയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികളേയും. 2012 ഡിസംബര്‍ 16നാണ് ഓടുന്ന ബസിൽവെച്ച് നിര്‍ഭയ ബലാത്സംഗത്തിനും ക്രൂരമായ പീഡനത്തിനും ഇരയാകുന്നത്. ഡിസംബര്‍ 29ന് മരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.