HOME /NEWS /India / ആ അമ്മ നെഞ്ചുപിടഞ്ഞ് കാത്തിരുന്നത് ഏഴു വർഷം; നിർഭയ കേസിൽ നീതി നടപ്പാകാൻ മണിക്കൂറുകൾ

ആ അമ്മ നെഞ്ചുപിടഞ്ഞ് കാത്തിരുന്നത് ഏഴു വർഷം; നിർഭയ കേസിൽ നീതി നടപ്പാകാൻ മണിക്കൂറുകൾ

News18 Malayalam

News18 Malayalam

ഓടുന്ന ബസിൽ ഒരു പെൺകുട്ടി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടതും മരണത്തിലേക്ക് തള്ളിയിടപ്പെട്ടതുമായ സംഭവം പീഡന കേസുകളുടെ നടപടിക്രമങ്ങളും നിയമങ്ങളിലും വലിയ മാറ്റം വരുത്താൻ തന്നെ ഇടയാക്കി.

  • Share this:

    രാജ്യത്തെയാകെ നൊമ്പരപ്പെടുത്തിയ ആ കൊടുംക്രൂരത നടന്നത് 2012 ഡിസംബർ 16നായിരുന്നു. രാജ്യ മനസാക്ഷിയെ കണ്ണീരിലാഴ്ത്തിയ സംഭവത്തിൽ രാജ്യം ഒറ്റക്കെട്ടായി ഒരേ മനസ്സോടെ പ്രതിഷേധിച്ചു. ഓടുന്ന ബസിൽ ഒരു പെൺകുട്ടി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടതും മരണത്തിലേക്ക് തള്ളിയിടപ്പെട്ടതുമായ സംഭവം പീഡന കേസുകളുടെ നടപടിക്രമങ്ങളും നിയമങ്ങളിലും വലിയ മാറ്റം വരുത്താൻ തന്നെ ഇടയാക്കി.

    രാജ്യം പിന്നീട് നിർഭയ എന്ന് പേരുവിളിച്ച പെൺകുട്ടി അതിദാരുണമായി പീഡിപ്പിക്കപ്പെട്ടത്, രാജ്യതലസ്ഥാനത്ത്, ഭരണസിരാകേന്ദ്രത്തിന് അധികം ദൂരയല്ലാതെയായിരുന്നുവെന്നതാണ് ഏവരെയും ഞെട്ടിച്ചത്. രാത്രി സുഹൃത്തിനൊപ്പം സ്വകാര്യ ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന ഫിസിയോ തെറാപ്പി വിദ്യാർഥിനിയാണ് കൊടുംക്രൂരതയ്ക്ക് ഇരയായത്. കൃത്യം നടന്ന് ഏഴു വർഷങ്ങൾ പിന്നിടുമ്പോഴാണ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കപ്പെടുന്നത്.

    You may also like:ഫിലിപ്പീൻസിൽ മലയാളി വിദ്യാർത്ഥികൾ ദുരിതത്തിൽ; എയർപോർട്ടിൽ നിന്നും പുറത്താക്കി [NEWS]COVID 19 | UAE റെസിഡൻസി വിസ ഉള്ളവർക്കും പ്രവേശിക്കാനാവില്ല; വിലക്ക് പ്രാബല്യത്തിൽ [NEWS]COVID 19| ചെറിയ പിഴവ് പോലും സ്ഥിതി വഷളാക്കും, ജാഗ്രത തുടരണം: മുഖ്യമന്ത്രി [PHOTOS]

    അനധികൃത സർവീസ് നടത്തുകയായിരുന്ന ആ ബസ്സിൽ നേരത്തെ ഉണ്ടായിരുന്നവർ ചേർന്ന് ശല്യം ചെയ്തപ്പോൾ അതിനെ ചോദ്യചെയ്ത സുഹൃത്തിനെ അക്രമികൾ ഇരുമ്പു ദണ്ഡുകൊണ്ട് അടിച്ചവശനാക്കി. പിന്നീട് പെൺകുട്ടിക്കു നേരെ തിരിഞ്ഞ അക്രമികൾ ഓടിക്കൊണ്ടിരിക്കുന്ന ബസിൽ അവളെ അതിക്രൂരമായി ബലാത്സംഗം ചെയ്തു. പീഡനത്തിനിടയിൽ അക്രമികൾ പെൺകുട്ടിയുടെ ശാരീരികാവയവങ്ങളിലേക്ക് ഇരുമ്പുകമ്പി തള്ളിക്കയറ്റി. അവശനിലയിൽ വഴിയിൽ ഉപേക്ഷിക്കപ്പെട്ട പെൺകുട്ടി 17 ദിവസം മരണത്തോട് മല്ലടിച്ചു.

    പ്രാർത്ഥനകളും കാത്തിരിപ്പും വിഫലമാക്കി ഡിസംബർ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ അവൾ മരണത്തിന് കീഴടങ്ങി. കാടത്തത്തിന് മുന്നിൽ രാജ്യം തലകുനിച്ചു. സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾ നടന്നു. ഡൽഹിയിൽ ആരംഭിച്ച പ്രതിഷേധങ്ങൾ രാജ്യത്തിന്റെ മുക്കിലും മൂലയിലും പടർന്നു. രാജ്യത്തെ ഭരണകൂടങ്ങളെ വരെ പിടിച്ചുകുലുക്കുന്ന നിലയിലേക്ക് പ്രതിഷേധങ്ങൾ വളർന്നു.

    പൊലീസ് സംഘത്തിന്റെ പ്രൊഫഷണലായ അന്വേഷണവും തെളിവ് ശേഖരണവും പ്രതികൾക്ക് വധശിക്ഷ നൽകുന്നതിൽ നിർണായകമായി. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ പഴുതടച്ചു സമർപ്പിച്ച കുറ്റപത്രവും പ്രോസിക്യൂഷൻ വാദവുമാണ് പ്രതികളെ കഴുമരത്തിലെത്തിച്ചത്.

    ഇന്ത്യൻ ക്രിമിനൽ കേസുകളുടെ ചരിത്രത്തിൽ നാഴികക്കല്ലായ നിർഭയ കേസിൽ പരമോന്നത കോടതി പ്രതികൾക്ക് വധശിക്ഷ വിധിച്ചു. ആറു പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടു. മറ്റൊരു പ്രതി രാംസിംഗ് ജയിലില്‍ തൂങ്ങിമരിച്ചു. ശേഷിച്ച നാല് പ്രതികളുടെ വധശിക്ഷയാണ് വെള്ളിയാഴ്ച രാവിലെ നടപ്പാക്കപ്പെടുന്നത്.

    First published:

    Tags: Nirbhaya Case, Nirbhaya convicts to be hanged, Supreme court Nirbhaya Case