BREAKING: നിർഭയയുടെ ഘാതകരെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും

NIRBHAYA CASE | പ്രതികളിൽ ഒരാളായ മുകേഷ് സിങ് നൽകിയ ദയാഹർജി രാഷ്ട്രപതി രാം നാഥ് കോവിന്ദ് തള്ളിയിരുന്നു.

News18 Malayalam | news18
Updated: January 17, 2020, 7:05 PM IST
BREAKING: നിർഭയയുടെ ഘാതകരെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും
nirbhaya Convicts
  • News18
  • Last Updated: January 17, 2020, 7:05 PM IST IST
  • Share this:
ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും. രാവിലെ ആറുമണിക്ക് തിഹാർ ജയിലിൽ വധശിക്ഷ നടപ്പാക്കണം. ഡൽഹി കോടതിയാണ് പുതിയ വധശിക്ഷ വാറണ്ട് പുറപ്പെടുവിച്ചത്. വധശിക്ഷ നടപ്പാക്കുന്ന തിയതി മുന്നോട്ടു നീക്കണമെന്ന് ആവശ്യപ്പെട്ട് നാല് പ്രതികളിൽ ഒരാളായ മുകേഷ് കുമാർ സിംഗ് സമർപ്പിച്ച ഹർജി പരിഗണിച്ച് അഡീഷണൽ സെഷൻസ് ജഡ്ജ് സതിഷ് കുമാർ അറോറ പരിഗണിച്ചു.

അതേസമയം, മുകേഷ് സിങ് നൽകിയ ദയാഹർജി രാഷ്ട്രപതി രാം നാഥ് കോവിന്ദ് തള്ളിയിരുന്നു. ഇതുനു പിന്നാലെയാണ് ഡൽഹി കോടതി പുതിയ വധശിക്ഷ വാറണ്ട് പുറപ്പെടുവിച്ചത്.

2012 ഡിസംബർ 16ന് ആയിരുന്നു ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ മെഡിക്കൽ വിദ്യാർഥി കൂട്ടമാനഭംഗത്തിന് ഇരയായത്. ചികിത്സയിൽ ഇരിക്കെ ഡിസംബർ 29ന് സിംഗപ്പൂർ ആശുപത്രിയിൽ വെച്ച് ഇവർ മരിച്ചു. കേസിലാകെ ആറു പ്രതികളായിരുന്നു ഉണ്ടായിരുന്നത്. അതിൽ ഒരാൾ ജയിലിൽ ആത്മഹത്യ ചെയ്തു. മറ്റൊരാളെ ജുവനൈൽ ഹോമിലേക്ക് മാറ്റി.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 17, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍