നിർഭയ | വധശിക്ഷ നാളെ; കോടതി പരിസരത്ത് തല കറങ്ങി വീണ് പ്രതിയുടെ ഭാര്യ

നാളെ രാവിലെ അഞ്ചരയ്ക്ക് തീഹാർ ജയിലിലാണ് നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത്.

News18 Malayalam | news18
Updated: March 19, 2020, 5:11 PM IST
നിർഭയ | വധശിക്ഷ നാളെ; കോടതി പരിസരത്ത് തല കറങ്ങി വീണ് പ്രതിയുടെ ഭാര്യ
പുനിത ദേവി
  • News18
  • Last Updated: March 19, 2020, 5:11 PM IST
  • Share this:
ന്യൂഡൽഹി: നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കും. പ്രതിയായ മുകേഷ് സിംഗ് സമർപ്പിച്ച ഹർജി
പട്യാല ഹൗസ് കോടതി ഇന്ന് തള്ളിയിരുന്നു. ഇതോടെയാണ് പ്രതികളുടെ വധശിക്ഷ നാളെ നടപ്പാകുമെന്ന് ഉറപ്പായത്.

അതേസമയം, കോടതി പരിസരത്ത് നാടകീയ രംഗങ്ങൾ ആയിരുന്നു ഇന്ന് അരങ്ങേറിയത്.

വധശിക്ഷ നാളെ നടപ്പാക്കുമെന്ന് ഉറപ്പായതോടെ പ്രതികളിൽ ഒരാളായ അക്ഷയ് സിംഗ് താക്കൂറിന്റെ ഭാര്യയായ
പുനിത ദേവി കോടതിപരിസരത്ത് തലകറങ്ങി വീണു. പ്രതികളുടെ ഹർജി തള്ളിയെന്നും വധശിക്ഷ നടപ്പാക്കുമെന്നും
വ്യക്തമായതോടെ ചെരുപ്പ് കൊണ്ട് സ്വയം അടിക്കുകയായിരുന്ന ഇവർ തലകറങ്ങി വീഴുകയായിരുന്നു.

You may also like:'പ്രതിരോധത്തിന് ജയ്പ്പൂർ മാതൃക: എച്ച്ഐവി മരുന്നുകൾ പ്രയോജനപ്പെടുത്തി എറണാകുളം മെഡിക്കല്‍ കോളേജ് [NEWS]കൊറോണയെ നേരിടുന്ന കാര്യത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാൾ മുന്നിൽ [NEWS]10-15 മിനിട്ട് വെയിലു കൊള്ളുക'; കൊറോണയെ നേരിടാൻ വിചിത്ര നിർദേശവുമായി കേന്ദ്ര മന്ത്രി [NEWS]

അതേസമയം, ബിഹാറിലെ ഔറംഗബാദിലെ കുടുംബ കോടതിയിൽ പുനിത ദേവി വിവാഹമോചനം തേടി ഹർജി
ഫയൽ ചെയ്തിരുന്നു. തന്റെ ഭർത്താവ് നിരപരാധിയാണെന്ന് അറിയാമെങ്കിലും ശേഷിക്കുന്ന ജീവിതകാലം അയാളുടെ
വിധവയായി ജീവിക്കാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയാണ് വിവാഹമോചന ഹർജി ഫയൽ ചെയ്തത്.

2010 മെയ് 29നാണ് അക്ഷയും പുനിതയും വിവാഹിതരായത്. ഇവർക്ക് ഒമ്പതു വയസുള്ള മകനുണ്ട്.

നാളെ രാവിലെ അഞ്ചരയ്ക്ക് തീഹാർ ജയിലിലാണ് നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത്. കേസിലെ പ്രതികളായ വിനയ് ശർമ്മ, പവൻ ഗുപ്ത, മുകേഷ് സിങ്, അക്ഷയ് സിങ് എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കുന്നത്.
First published: March 19, 2020, 5:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading