'ആ ദിവസം ഡൽഹിയിൽ ഇല്ലായിരുന്നു'; വധശിക്ഷ റദ്ദാക്കണമെന്ന് നിർഭയ കേസിലെ പ്രതി
'ആ ദിവസം ഡൽഹിയിൽ ഇല്ലായിരുന്നു'; വധശിക്ഷ റദ്ദാക്കണമെന്ന് നിർഭയ കേസിലെ പ്രതി
തിഹാർ ജയിലിൽ ക്രൂരമായ പീഡനത്തിന് ഇരയായെന്നും പ്രതി
mukesh singh
Last Updated :
Share this:
ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളിലൊരാൾ വീണ്ടും കോടതിയെ സമീപിച്ചു. വധശിക്ഷക്ക് വിധിക്കപ്പെട്ട നാലു പ്രതികളിൽ ഒരാളായ മുകേഷ് സിംഗ് ആണ് കോടതിയെ സമീപിച്ചത്. കുറ്റം നടന്ന ദിവസം താൻ ഡൽഹിയിൽ ഉണ്ടായിരുന്നില്ലെന്നാണ് മുകേഷ് സിംഗ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. അഡീഷണൽ സെഷൻസ് ജഡ്ജ് ധർമേന്ദ്ര റാണക്ക് മുന്നിലാണ് ഹർജി സമർപ്പിച്ചത്.
കേസുമായി ബന്ധപ്പെട്ട് 2012 ഡിസംബർ 17ന് രാജസ്ഥാനിൽ നിന്നാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും ഡിസംബർ 16ന് കുറ്റം നടക്കുമ്പോൾ താൻ ഡല്‍ഹിയിൽ ഇല്ലായിരുന്നുവെന്നുമാണ് ഹർജിയിൽ മുകേഷ് സിംഗ് പറയുന്നത്. തിഹാർ ജയിലിൽ ക്രൂരമായ പീഡനത്തിന് ഇരയായെന്നും മുകേഷ് സിംഗ് ചൂണ്ടിക്കാട്ടുന്നു.
മാർച്ച് 20ന് രാവിലെ 5.30ന് പ്രതികളെ തൂക്കിലേറ്റണമെന്നാണ് മാർച്ച് അഞ്ചിന് പുറത്തിറക്കിയ മരണവാറണ്ടിൽ പറയുന്നത്. മുകേഷ് സിംഗ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ് കുമാർ സിംഗ് (31) എന്നിവരെയാണ് കോടതി വധശിക്ഷക്ക് വിധിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.