• HOME
  • »
  • NEWS
  • »
  • india
  • »
  • 'ഡൽഹിയിലെ വായു തന്നെ ആയുസ് കുറയ്ക്കുമ്പോൾ എന്തിനാണ് വധശിക്ഷ?' നിർഭയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയുടെ ചോദ്യം

'ഡൽഹിയിലെ വായു തന്നെ ആയുസ് കുറയ്ക്കുമ്പോൾ എന്തിനാണ് വധശിക്ഷ?' നിർഭയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയുടെ ചോദ്യം

ഡൽഹി കൂട്ടബലാത്സംഗം നടന്നിട്ട് ഏഴുവർഷം പൂർത്തിയാകുകയാണ്.

News 18

News 18

  • Last Updated :
  • Share this:
    ന്യൂഡൽഹി: ഡൽഹിയിലെ വായു തന്നെ ആയുസ് കുറയ്ക്കുന്ന സാഹചര്യത്തിൽ എന്തിനാണ് വധശിക്ഷ വിധിക്കുന്നതെന്ന് നിർഭയ കേസിലെ പ്രതിയായ അക്ഷകുമാർ സിങ് സുപ്രീം കോടതിയിൽ. നിർഭയ കേസിലെ പ്രതികളെ ഉടൻ തൂക്കിലേറ്റുമെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് പ്രതിയായ അക്ഷയകുമാറിന്‍റെ നീക്കം.

    ഡൽഹി കൂട്ടബലാത്സംഗം നടന്നിട്ട് ഏഴുവർഷം പൂർത്തിയാകുകയാണ്. ഇതിനിടയിലാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ പോകുകയാണെന്ന് അഭ്യൂഹങ്ങൾ പെരുകുന്നത്. വധശിക്ഷ വിധിച്ചത് തെറ്റായാണെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ അക്ഷയകുമാർ പറയുന്നു. ഡൽഹിയിലെ വായുവും വെള്ളവും തന്നെ മലിനമാണെന്നും അത് തന്നെ ആയുസ് കുറയ്ക്കുന്നുണ്ടെന്നും പിന്നെന്തിനാണ് തൂക്കി കൊല്ലുന്നതെന്നും ഇയാൾ ഹർജിയിൽ ചോദിക്കുന്നു.

    വധശിക്ഷ ശരിവെച്ച 2017ലെ സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റ് പ്രതികൾ നൽകിയ ഹർജികൾ സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു.
    First published: