നിർഭയ കേസ്: വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ
നിർഭയ കേസ്: വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ
പ്രതികളായ അക്ഷയ് കുമാർ, പവൻ ഗുപത, വിനയ് ശർമ്മ എന്നിവരാണ് കോടതിയെ സമീപിച്ചത്
nirbhaya Convicts
Last Updated :
Share this:
ന്യൂഡൽഹി: വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിർഭയ കേസ് പ്രതികൾ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചു..പുതിയ തിരുത്തൽ ഹർജിയും ദയാഹർജിയും നൽകാൻ അനുവദിക്കണമെന്ന നിർഭയ കേസ് പ്രതി മുകേഷ് സിംഗിന്റെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് വധശിക്ഷയിൽ നിന്നൊളിവാകാൻ ഇവർ പുതിയ വഴികൾ തേടുന്നത്. രാജ്യത്തെ പരമോന്നത കോടതിയിലെ നിയമ പോരാട്ടം ഏതാണ്ട് അവസാനിച്ച സാഹചര്യത്തിലാണ് ഇപ്പോൾ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിരിക്കുന്നത്.
പ്രതികളായ അക്ഷയ് കുമാർ, പവൻ ഗുപത, വിനയ് ശർമ്മ എന്നിവരാണ് കോടതിയെ സമീപിച്ചത്.വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നാണാവശ്യം.തിരുത്തൽ ഹർജി നൽകുന്നതുമായി ബന്ധപ്പെട്ട് കേസിലെ അമിക്കസ് ക്യൂറി ആയിരുന്ന വൃന്ദ ഗ്രോവർ തെറ്റിദ്ധരിപ്പിച്ചതാണെന്നും അതിനാൽ പുതിയ തിരുത്തൽ ഹർജിയും ദയാഹർജിയും നൽകാൻ അവസരം നൽകണം എന്നും ആവശ്യപ്പെട്ടായിരുന്നു മുകേഷ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ജസ്റ്റിസുമാരായ അരുൺ മിശ്ര, എം ആർ ഷാ എന്നിവർ അടങ്ങിയ രണ്ടംഗ ബെഞ്ച് കേസ് തള്ളി. ഇതോടെയാണ് പുതിയ വഴി തേടിയത്.
മാർച്ച് 20ന് രാവിലെ അഞ്ചരയ്ക്കാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡൽഹി പട്യാലഹൗസ് കോടതി മരണവാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.