ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ അനുവദിക്കണമെന്ന ആഗ്രഹവുമായി ഷൂട്ടിംഗ് താരം. അന്തർദേശീയ ഷൂട്ടിംഗ് മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന വർത്തിക സിംഗ് ആണ് കേസിലെ നാല് പ്രതികളെയും തൂക്കിലേറ്റാൻ തന്നെ അനുവദിക്കണമെന്ന ആഗ്രവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതേ ആവശ്യം ചോര കൊണ്ടെഴുതിയ കത്തായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ചിരിക്കുകയാണ് വർത്തിക.
തങ്ങൾക്ക് നേരെ അതിക്രമം കാട്ടുന്ന ആളുകളുടെ വധശിക്ഷ നടപ്പാക്കാൻ സ്ത്രീകൾക്ക് കഴിയുമെന്ന സന്ദേശം നൽകാനാണ് ഇത്തരമൊരു കാര്യം താൻ ആഗ്രഹിക്കുന്നതെന്നാണ് ഇവർ പറയുന്നത്. തന്റെ ഈ ഉദ്യമത്തിന് കലാ-സാംസ്കാരികം ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള സ്ത്രീകളുടെ പിന്തുണ വേണമെന്നും വർത്തിക ആവശ്യപ്പെട്ടിട്ടുണ്ട്.
നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഉടൻ തന്നെ നടപ്പിലാകുമെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഇവരെ തൂക്കിലേറ്റായി യുപിയിൽ നിന്ന് ആരാച്ചാർ എത്തുമെന്നും തിഹാർ ജയിലിൽ ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.