News18 MalayalamNews18 Malayalam
|
news18india
Updated: March 20, 2020, 11:38 AM IST
nirbhayas mother
ന്യൂഡല്‍ഹി: ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഇന്ന് പുലര്‍ച്ചെ നിർഭയ പ്രതികള്‍ക്കു മേല്‍ തൂക്കുകയര്‍ വീണപ്പോള്‍ പൊന്നുമകളുടെ ചിത്രത്തില്‍ ഉമ്മവെച്ച് കെട്ടിപ്പിടിച്ചു കരയുകയായിരുന്നു നിർഭയയുടെ അമ്മ ആശാദേവി.
'നീതിക്കായുള്ള ഞങ്ങളുടെ കാത്തിരിപ്പ് ഏറെ വേദന നിറഞ്ഞതായിരുന്നു. പക്ഷേ, ഒടുവില്‍ ആ കാത്തിരിപ്പെല്ലാം നീതിപൂര്‍ണമായി. ആ ക്രൂരമൃഗങ്ങളെ തൂക്കിലേറ്റി'-ആശാദേവി പറഞ്ഞു.
സ്ത്രീകള്‍ക്ക് ഇപ്പോള്‍ അവര്‍ സുരക്ഷിതരാണെന്ന തോന്നലുണ്ടാവും. ഇത്തരമൊരു കുറ്റകൃത്യത്തിന് എന്ത് ശിക്ഷയാണ് കാത്തിരിക്കുന്നതെന്ന് കുടുംബങ്ങള്‍ അവരുടെ ആണ്‍മക്കളെ പറഞ്ഞ് പഠിപ്പിക്കട്ടെ. രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കാനുള്ള ഞങ്ങളുടെ പ്രവര്‍ത്തനം ഇനിയും തുടരുമെന്ന് ആശാദേവി കൂട്ടിച്ചേര്‍ത്തു.
You may also like:നിർഭയ കേസ്: പ്രതികളുടെ വധശിക്ഷ നടപ്പാക്കി [NEWS]ഏഴുവർഷം നീണ്ട നിയമപോരാട്ടം; ശിക്ഷ തടയാൻ അവസാന മണിക്കൂറുകളിലും കോടതിയിൽ [NEWS]COVID 19 | ജപ്തി നടപടികൾ നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ് [PHOTOS]
തന്റെ മകളില്‍ അഭിമാനിക്കുന്നെന്നും നിര്‍ഭയയുടെ അമ്മ എന്ന പേരിലാണ് താനിപ്പോള്‍ അറിയപ്പെടുന്നതെന്നും അവര്‍ പറഞ്ഞു. നീതിപീഠത്തിനും സര്‍ക്കാരിനും നന്ദിപറയുന്നെന്നും ആശാദേവി പറഞ്ഞു.
ഇത് നീതിയുടെ ദിവസമാണെന്നായിരുന്നു നിര്‍ഭയയുടെ പിതാവ് പ്രതികരിച്ചത്. മാര്‍ച്ച് 20 നിര്‍ഭയ ന്യായ് ദിവസമായി ആചരിക്കണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതികളായ പവന്‍ ഗുപ്ത, മുകേഷ് സിങ്, വിനയ് കുമാര്‍ ശര്‍മ്മ, അക്ഷയ് കുമാര്‍ എന്നിവരുടെ വധശിക്ഷ ഇന്ന് പുലര്‍ച്ചെ 5.30നാണ് നടപ്പിലാക്കിയത്. പട്യാല ഹൗസ് കോടതിയുടെ മരണവാറന്റില്‍ തിഹാര്‍ ജയിലിലാണ് പ്രതികളെ തൂക്കിലേറ്റിയത്. രാജ്യത്ത് ആദ്യമായാണ് നാല് പ്രതികളെ പേരെ ഒരുമിച്ച് തൂക്കിലേറ്റുന്നത്. വധശിക്ഷക്ക് സ്റ്റേ ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹർജി ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു.
First published:
March 20, 2020, 10:23 AM IST