ന്യൂഡൽഹി: കേന്ദ്രമന്ത്രി നിർമല സിതാരാമൻ വീണ്ടും ഇന്ത്യയുടെ പ്രതിരോധമന്ത്രിയാകും. ഇന്ദിര ഗാന്ധിക്ക് ശേഷം ഇതാദ്യമായാണ് ഒരു വനിത രണ്ടാമതും ഇന്ത്യയുടെ പ്രതിരോധമന്ത്രിയാകുന്നത്. പ്രതിരോധമന്ത്രി ആയിരുന്ന സമയത്ത് പ്രധാനമന്ത്രി കൂടിയായിരുന്നു ഇന്ദിര ഗാന്ധി.
ലണ്ടനിലെ ഹോം ഡെക്കർ സ്റ്റോറിൽ നിന്ന് ഇന്ത്യയുടെ പ്രതിരോധമന്ത്രി പദവിയിലേക്ക് എത്തിയ നിർമല സിതാരാമൻ നിരവധി കടമ്പകൾ കടന്നാണ് ഈ പദവിയിലേക്ക് എത്തിയത്. 2008ൽ ബി ജെ പിയിൽ ഔദ്യോഗികമായി ചേരുന്നതിനു മുമ്പ് യു കെയിലെ അഗ്രികൾച്ചറൽ എഞ്ചിനിയേഴ്സ് അസോസിയേഷനിലെ ഒരു ഇക്കണോമിസ്റ്റിന്റെ അസിസ്റ്റന്റ് ആയിരുന്നു നിർമല സിതാരാമൻ. ബി ബി സി വേൾഡ് സർവീസിലും നിർമല സിതാരാമൻ ജോലി ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള 2014ലെ മന്ത്രിസഭയിൽ വാണിജ്യം വ്യവസായം വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രി ആയിരുന്നു. 2016ൽ കർണാടകയിൽ നിന്ന് അവർ രാജ്യസഭയിലേക്ക് മത്സരിച്ച് വിജയിച്ചു. 2017 സെപ്തംബറിലാണ് സിതാരാമന് പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതല നൽകിയത്.
2010 മുതൽ 2014 വരെ ബി ജെ പിയുടെ ദേശീയവക്താവ് ആയിരുന്നു നിർമല സിതാരാമൻ. 2003 മുതൽ 2005 വരെയുള്ള സമയത്ത് അടൽ ബിഹാരി വാജ്പയി സർക്കാരിന്റെ സമയത്ത് ദേശീയ വനിതാ കമ്മീഷൻ അംഗമായിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.