• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

RBIൽ നിന്ന് ലഭിക്കുന്ന പണം എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രധനമന്ത്രി

റിസർവ് ബാങ്കിന്‍റെ കരുതൽധനം കേന്ദ്ര സർക്കാരിന് നൽകാനുള്ള തീരുമാനത്തിനെതിരെ ധനകാര്യവിദഗ്‌ധരും പ്രതിപക്ഷവും രംഗത്തുവന്ന സാഹചര്യത്തിലായിരുന്നു ധനമന്ത്രിയുടെ വിശദീകരണം.

news18
Updated: August 27, 2019, 8:07 PM IST
RBIൽ നിന്ന് ലഭിക്കുന്ന പണം എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രധനമന്ത്രി
നിർമല സീതാരാമൻ
  • News18
  • Last Updated: August 27, 2019, 8:07 PM IST IST
  • Share this:
ന്യൂഡൽഹി: രാജ്യത്തെ എല്ലാ സംരംഭകരും ആശങ്കപ്പെടാതെ മുന്നോട്ടു പോകണമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരമൻ. റിസർവ് ബാങ്കിൽ നിന്ന് ലഭിക്കുന്ന പണം എങ്ങനെ വിനിയോഗിക്കണമെന്ന് സർക്കാർ തീരുമാനിച്ചിട്ടില്ല. ആർബിഐയെ കേന്ദ്ര സർക്കാർ കൊള്ളയടിച്ചെന്ന വിമർശനം ഉന്നയിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ധനമന്ത്രി പരിഹസിച്ചു.

റിസർവ് ബാങ്കിന്‍റെ കരുതൽധനം കേന്ദ്ര സർക്കാരിന് നൽകാനുള്ള തീരുമാനത്തിനെതിരെ ധനകാര്യവിദഗ്‌ധരും പ്രതിപക്ഷവും രംഗത്തുവന്ന സാഹചര്യത്തിലായിരുന്നു ധനമന്ത്രിയുടെ വിശദീകരണം. രാജ്യത്തെ എല്ലാ സംരംഭകരും ആശങ്കപ്പെടാതെ മുന്നോട്ടു പോകണം. റിസർവ് ബാങ്കിൽ നിന്ന് ലഭിക്കുന്ന പണം എങ്ങനെ വിനിയോഗിക്കണമെന്ന് സർക്കാർ തീരുമാനിച്ചിട്ടില്ല. ഇക്കാര്യം വിവിധ മേഖലകളിലെ വിദഗ്ദരുമായി ചർച്ച നടത്തുന്നുണ്ടെന്നും നിർമല സീതാരാമൻ പറഞ്ഞു.

പുതിയ ബംഗ്ലാവിലേക്ക് താമസം മാറ്റി അമിത് ഷാ; ഇനി താമസം വാജ്പേയിയുടെ വീട്ടിൽ

കഴിഞ്ഞ ദിവസങ്ങളിൽ നിരവധി യോഗങ്ങൾ നടത്തി. വാഹനമേഖലയിൽ ഉള്ളവരുമായും ചർച്ച നടത്തി. ജിഎസ്ടി കുറയ്ക്കണമെന്ന ആവശ്യമാണ് യോഗത്തിൽ ഉന്നയിച്ചത്. രാഹുൽ ഗാന്ധിയുടെ ആരോപണം ജനങ്ങൾ തള്ളിക്കളയും. മുൻ ധനമന്ത്രിമാരുമായി ആലോചിച്ച ശേഷം വേണമായിരുന്നു ആരോപണം ഉന്നയിക്കാനെന്നും നിർമല സീതാരാമൻ പറഞ്ഞു.

ആർബിഐയുടെ കരുതൽപണം മോഷ്ടിച്ച് ധനപ്രതിസന്ധി മറികടക്കാനുള്ള കേന്ദ്രനീക്കം അപകടകരമാണെന്ന് വിമർശിച്ച രാഹുൽ ഗാന്ധിയെ പരിഹസിച്ച ധനമന്ത്രി
ആരെയും കള്ളനെന്ന് വിളിക്കാൻ വൈദഗ്ധ്യം ഉള്ള ആളാണ് രാഹുൽ ഗാന്ധിയെന്നും ആരോപിച്ചു.

Loading...

കാവൽക്കാരെ പുറത്ത് ചാടിച്ച് സർക്കാർ വൻതുക തട്ടിയെടുത്തതായി രാജ്യസഭാ അംഗവും കോൺഗ്രസ് നേതാവുമായ ജയറാം രമേശ് വിമർശിച്ചു. റിസർവ് ബാങ്ക് മുൻ ഗവർണർമാരായ ഊർജിത് പട്ടേലും രഘുറാം രാജനുമടക്കം നിരവധി സാമ്പത്തിക വിദഗ്ദർ സാഹചര്യം അപകടകരമാണെന്ന മുന്നറിയിപ്പ് നൽകുന്നുണ്ട്.

First published: August 27, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...