പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസി താത്പരം ഹനിക്കുന്നില്ല, സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ രാഷ്ട്രീയ അവസരം പരതി നടക്കുന്നില്ല. ചിലർ ഇതിനെ ചില പ്രത്യേക അവസരമായി കാണുന്നുണ്ടാകാം. പ്രത്യേക വിമാനം ഏർപ്പെടുത്താൻ സംസ്ഥാനം ആലോചിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.